പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടി നടന് കൃഷ്ണകുമാറിന്റെ ഇളയമകള്‍ ഹന്‍സിക കൃഷ്ണ. 91 ശതമാനം മാര്‍ക്കാണ് ഹന്‍സിക നേടിയത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഹന്‍സിക തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. ഇത്ര മാര്‍ക്ക് നേടിയെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും താരപുത്രി കുറിച്ചു.
ഐസിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥിയായിരുന്നു ഹന്‍സിക. പത്താം ക്ലാസിലെ എന്റെ മാര്‍ക്ക് ചോദിക്കുന്നവര്‍ക്കായി, എനിക്ക് 91 ശതമാനം മാര്‍ക്കുണ്ട്, ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. എന്തായാലും ഞാന്‍ വളരെ അധികം സന്തോഷത്തിലാണ്.- വിക്ടറി ചിത്രത്തിനൊപ്പം ഹന്‍സിക കുറിച്ചു.
തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് സ്കൂളിലാണ് ഹന്‍സിക പഠിക്കുന്നത്. പ്ലസ് വണ്‍ പഠനവും ഹന്‍സിക അവിടെത്തന്നെ തുടരാനാണ് തീരുമാനം. കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും നാല് മക്കളും തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് സ്കൂളിലാണ് പഠിച്ചത്.
കൃഷ്ണകുമാറിന്റെ മൂത്ത മകളും നടിയുമായ അഹാനയുടെ പൊന്നോമനയാണ് ഹന്‍സിക. തന്നെക്കാള്‍ പത്തു വയസ്സ് ഇളയതായ അനുജത്തിയെക്കുറിച്ച് പറയുമ്പോഴെല്ലാം അഹാനയുടെ വാക്കുകളില്‍ വാത്സല്യം നിറയും.
Discussion about this post