പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് മഹാന്. വിക്രമും മകന് ധ്രുവ് വിക്രമും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമെന്ന നിലയ്ക്കും കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന സിനിമ എന്ന നിലയ്ക്കും ചിത്രമെന്ന നിലയ്ക്കും സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.
ആരാധകരുടെ ആകാംക്ഷ ഉയര്‍ത്തി സിനിമയുടെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അച്ഛനും മകനും മത്സരിച്ച് അഭിനയിക്കുന്നത് ട്രെയിലറില്‍ കാണാം.
ഗ്യാങ്സ്റ്റര്‍ നേതാവായി വിക്രം ചിത്രത്തില്‍ എത്തുന്നു. ‘ഗാന്ധി മഹാന്’ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ദാദാ എന്ന കഥാപാത്രത്തെ ധ്രുവ് അവതരിപ്പിക്കുന്നു.
വിക്രമിന്റെ 60ാമത്തെ ചിത്രം കൂടിയാണ് മഹാന്. ചിയാന്‍ വിക്രവും മകന് ധ്രുവ് വിക്രവും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മഹാന്.
ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ ചിത്രമാണ് മഹാന്. സിമ്രാനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോബി സിംഹയാണ് വില്ലന്‍. ഫെബ്രുവരി 10ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസിനെത്തും.സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.
Discussion about this post