സൗത്ത് ഇന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് മേഘ്ന രാജ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ സൗത്ത് ഇന്ത്യന്‍ ഭാഷകളില്‍ നിരവധി സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തില്‍ എത്തുന്നത്.
മലയാളത്തില്‍ നിരവധി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷവും താരം സിനിമയില്‍ സജീവമായിരുന്നു. ചിരഞ്ജീവി സര്‍ജയെയായിരുന്നു താരം വിവാഹം ചെയ്തത്. പത്ത് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ഇത് ഇരുവരുടെയും ആരാധകര്‍ ആഘോഷമാക്കിയിരുന്നു.
എന്നാല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ചിരഞ്ജീവിയുടെ വേര്‍പാട്. മേഘ്ന കുഞ്ഞിന് ഗര്‍ഭം ധരിച്ചിരിക്കുമ്പോഴായിരുന്നു ചിരഞ്ജീവിയുടെ വേര്‍പാട്. ഇത് മേഘ്നയെ വലിയ രീതിയില്‍ തളര്‍ത്തിയിരുന്നു. എന്നാല്‍ കുഞ്ഞിന് വേണ്ടി മേഘ്ന ജീവിക്കുകയായിരുന്നു.
കുഞ്ഞിന്റെയും മേഘ്നയുടെയും ചെറിയ വിശേഷങ്ങള്‍ പോലും ആരാധകരുടെ ഇടയില്‍ ശ്രദ്ധ നേടാറുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു കുഞ്ഞിന് മേഘ്ന പേരിട്ടത്. എന്നാല്‍ ഇപ്പോള്‍ മേഘ്ന രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്.
ബിഗ് ബോസ് കന്നഡ സീസണ് 4 വിജയിയായ പ്രതാമുമായി താരം വിവാഹത്തിന് ഒരുങ്ങുന്നതായായിരുന്നു വാര്‍ത്തകള്‍. നിരവധി യൂട്യൂബ് ചാനലുകളാണ് ഇത്തരത്തിലുള്ള വാര്‍ത്ത പ്രചരിപ്പിച്ചത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരുന്നു. ചിരഞ്ജീവി മരിച്ച് ഒരു കൊല്ലം മാത്രം ആകുമ്പോള്‍ മേഘ്ന വീണ്ടും വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത ചില ആരാധകരെ ചൊടിപ്പിച്ചിരുന്നു.
ഇത്തരക്കാര്‍ താരത്തിന് എതിരെ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ ചിലര്‍ താരത്തിനെ പിന്തുണയ്ക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രതാം. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് താരം പ്രതികരിച്ചത്.
വാര്‍ത്ത വ്യാജമാണെന്നാണ് താരം പറയുന്നത്. പ്രതികരിക്കേണ്ടെന്നു കരുതിയതാണ്. എന്നാല്‍ ഇതിന് 2.70 ലക്ഷം കാഴ്ചക്കാരായി. പണത്തിനും വ്യൂവിനും വേണ്ടി ചാനലുകള്‍ തരം താഴുന്നത് അവസാനിപ്പിക്കാന്‍ നിയമ നടപടി സ്വീകരിക്കണം. നിയപരമായി അടച്ചുപൂട്ടിയാല്‍ മറ്റുള്ള ചാനലുകള്‍ക്കും ഇതൊരു പാഠമാകും- പ്രതാം കുറിച്ചു. യൂട്യൂബ് വിഡിയോയുടെ സ്ക്രീന്‍ഷോട്ടിന് ഒപ്പമായിരുന്നു പോസ്റ്റ്.
മേഘ്നയും ചിരഞ്ജീവി സര്‍ജയുടെ കുടുംബവുമായും അടുത്ത ബന്ധമാണ് പ്രതാമിന്. 2020 ലായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരിഞ്ജീവി മരിക്കുന്നത്. പത്ത് വര്‍ഷം നീണ്ട പ്രണയകാലത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം.
ನಾನ್ ನೋಡಿದ್ರೂ ignore ಮಾಡೋಣ ಅಂತಿದ್ದೆ!!
But just one DAy ಲಿ 2.70 lakh views ಆಗಿದೆ!!
Views ಆಗ್ಲಿ,#ದುಡ್ಡಾಗ್ಲಿ ಅಂತ ಈ ಮಟ್ಟಕ್ಕೆ ಈ youtube channel ಇಳಿದಾಗ ಸ್ವಲ್ಪ ಕಾನೂನಾತ್ಮಕವಗಿ ನೋಡಬೇಕಗುತ್ತದೆ!@meghanasraj ಇಂತಹ ಒಂದುchannel ನ ನೀವು ಕಾನೂನಾತ್ಮಕವಗಿ delete ಮಾಡ್ಸಿದ್ರೆ ಇನ್ನಷ್ಟು ಜನ ಎಚ್ಚೆತ್ತುಕೊಳ್ತರೆ! pic.twitter.com/mJUSH5Nxrb— Olle Hudga Pratham (@OPratham) September 14, 2021
Discussion about this post