സിനിമ താരങ്ങളായ സിദ്ധാര്‍ത്ഥും അദിതി റാവു ഹൈദരിയും വളരെ കാലമായി പ്രണയത്തിലായിരുന്നുവെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇതിനിടയില്‍ ഇപ്പോഴിത ഇരുവരും വിവാഹിതരായി എന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുകയാണ്.
ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, നടന് സിദ്ധാര്‍ത്ഥ്, നടി അദിതി റാവു ഹൈദരിയെ ഇന്ന് (മാര്‍ച്ച് 27) തെലങ്കാനയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് എത്തുന്നത്.
തെലങ്കാനയിലെ വാനപര്‍ത്തി ജില്ലയിലെ ശ്രീരംഗപൂരിലുള്ള ശ്രീ രംഗനായകസ്വാമി ക്ഷേത്രത്തില്‍ വച്ച് താരങ്ങള്‍ വിവാഹിതരായി എന്ന വാര്‍ത്തകളാണ് എത്തുന്നത്.
ചില തെലുങ്ക് മാധ്യമങ്ങളാണ് ഇരുവരുടെയും വിവാഹ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അദിതി റാവു ഹൈദരിയോ സിദ്ധാര്‍ത്ഥോ തങ്ങളുടെ ബന്ധം സ്ഥിരീകരിച്ചിട്ടില്ല.
ഇരുവരുടെയും വിവാഹ വാര്‍ത്ത എത്തിയതോടെ നിരവധി ആരാധകരാണ് ആശംസകളുമായി എത്തുന്നത്. 2021ല്‍ പ്രണയത്തിലായ ഇരുവരും ഏറെ കാലമായി ലിവിംഗ് ടുഗദര്‍ ബന്ധത്തില്‍ ആയിരുന്നുവെന്നാണ് തെലുങ്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
2021ല്‍ ‘മഹാസമുദ്രം’ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. വിവാഹ വിവരം സത്യമാണെങ്കില്‍ സിദ്ധാര്ഥിന്റെയും അദിതിയുടെയും രണ്ടാം വിവാഹമാണിത്.
2003ല്‍ തന്റെ സിനിമാ അരങ്ങേറ്റത്തിന് പിന്നാലെയാണ് സിദ്ധാര്‍ഥ് വിവാഹിതനാകുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള തന്റെ ബാല്യകാല സുഹൃത്ത് മേഘ്നയെ ആണ് സിദ്ധാര്‍ഥ് വിവാഹം ചെയ്തത്.
ചെറുപ്പം മുതലുള്ള പ്രണയമായിരുന്നെങ്കിലും ഇവരുടെ ദാമ്പത്യ ജീവിതം അധികം നാള് നീണ്ടുനിന്നില്ല. രണ്ട് വര്‍ഷത്തോളം മാത്രമാണ് ഇരുവരും ഒന്നിച്ച് ജീവിച്ചത്.
2007ല്‍ വിവാഹമോചനം നേടി. ബോളിവുഡ് നടന് സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭര്‍ത്താവ്. 2009ല്‍ വിവാഹിതരായ ഇവര്‍ 2013ല്‍ വേര്‍പിരിഞ്ഞു.
Discussion about this post