ബാലതാരമായി എത്തി മലയാള സിനിമ പ്രേമികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് നന്ദന വർമ.
മോഹൻലാൽ ചിത്രം സ്പിരിറ്റ്ലൂടെ ആണ് നന്ദന സിനിമ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നന്ദന അവസാനം അഭിനയിച്ചത് ഭ്രമരം എന്ന ചിത്രത്തിലാണ്.
നായികയായി അരങ്ങേറാൻ ഒരുങ്ങുകയാണ് നന്ദന ഇപ്പോൾ. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് നന്ദന.
ഇതിലൂടെ തന്റെ ചിത്രങ്ങളും വീഡിയോകളും താരം പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റാണ് സദാചാര ആങ്ങളമാരുടെ സ്റ്റഡി ക്ലാസ്സ് ആകുന്നത്.
കഴിഞ്ഞ ദിവസം ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ നന്ദന പങ്കുവച്ചിരുന്നു. ഇതോടെ ചിത്രത്തിന് താഴെ സദാചാര ആങ്ങളമാർ നിരക്കുകയായിരുന്നു.
കുടുംബത്തിൽ പിറന്ന കുട്ടികൾ ഇങ്ങനെ ഡ്രസ്സ് ചെയ്യില്ല. ഒരു ആങ്ങളയുടെ സ്ഥാനത്തു നിന്ന് പറയുകയാണ്, ഇനി ഇങ്ങനത്തെ ഡ്രസ്സ് ഇടരുത്-എന്നിങ്ങനെ പോകുന്നു കമെന്റുകൾ.
ചിലർ വിമർശനവും ഉന്നയിക്കുന്നുണ്ട്. അവസരം കിട്ടാൻ വേണ്ടിയണോ തുണിയുടെ അളവ് കുറച്ചത് എന്നാണ് ഇവരുടെ ചോദ്യം.
എന്തായാലും ഇതൊന്നും കാര്യമാക്കാതെ നിരവധി ഗ്ലാമറസ് ചിത്രങ്ങളാണ് നന്ദന പങ്കുവക്കുന്നത്. ആരാധകർ ഈ ചിത്രങ്ങൾ ഏറ്റെടുത്തു വൈറൽ ആക്കുകയും ചെയ്യുന്നുണ്ട്.
Discussion about this post