വിഷ്ണു മോഹന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദന് നായകനായി എത്തിയ ചിത്രമാണ് മേപ്പടിയാന്. ചിത്രം വന്‍ ഹിറ്റായിരുന്നു. ഉണ്ണി മുകുന്ദന് ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചതും ഉണ്ണി മുകുന്ദനായിരുന്നു. ചിത്രം മികച്ച കളക്ഷനായിരുന്നു നേടിയത്.
ദുബായ് എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമായി മേപ്പടിയാന് മാറിയിരുന്നു. ഇത് ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിത്രത്തെ കുറിച്ച് മറ്റൊരു സന്തോഷം കൂടി അറിയിക്കുകയാണ് ഉണ്ണി മുകുന്ദന്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഉണ്ണി മുകുന്ദന് ചിത്രത്തെ കുറിച്ചുള്ള പുതിയ സന്തോഷം അറിയിച്ചത്.
‘മേപ്പടിയാന്’ ചിത്രം കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സന്നദ്ധത അറിയിച്ചതിന്റെ സന്തോഷമാണ് ഉണ്ണി പങ്കുവച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് സാറിനെ കാണാന്‍ സാധിച്ചത് അഭിമാനകരമായ കാര്യമാണ്. തിരക്കുപിടിച്ച ഷെഡ്യൂളില്‍ തനിക്കായി കുറച്ച് സമയം മാറ്റിവെച്ചതിനും പ്രഭാതഭക്ഷണത്തിനായി തൊട്ടുടുത്ത് ഇരിക്കാന്‍ അവസരം നല്‍കിയതിനും നന്ദി, ജീവിതത്തിലെ പ്രിയപ്പെട്ട ഓര്‍മകളായിരിക്കും അത്. നമ്മുടെ സംസ്ഥാനത്തിന് അവശ്യമായ എന്ത് കാര്യങ്ങളിലും പ്രവര്‍ത്തിക്കാന്‍ സദാസന്നദ്ധനാണ്. ‘മേപ്പടിയാന്’ എന്ന ചിത്രം താങ്കളുടെ സൗകര്യമനുസരിച്ച് കാണാന്‍ സ്നേഹപൂര്‍വ്വം സമ്മതിച്ചാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നും ഉണ്ണി മുകുന്ദന് കുറിച്ചു.
ഉണ്ണി മുകുന്ദന് നായകനായി എത്തിയ ചിത്രത്തില്‍ അഞ്ജു കുര്യനാണ് നായിക. രാഹുല്‍ സുബ്രഹ്മണ്യമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്ണന്, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്ദ്ദനന്, ജോര്‍ഡി പൂഞ്ഞാര്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, പൗളി വില്‍സണ്‍, കൃഷ്ണ പ്രദാസ്, മനോഹരി അമ്മ തുടങ്ങി വലിയ താരനിരയും അണിനിരന്ന ചിത്രമാണിത്.
Discussion about this post