കുഞ്ചാക്കോ ബോബന് അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു അനിയത്തി പ്രാവ്. ഒരു കാലത്ത് മലയാളികളുടെ മനസ്സില്‍ വലിയ തരംഗം സൃഷ്ട്ടിച്ച സിനിമയാണ് അനിയത്തിപ്രാവ്. ഈ സിനിമയിലൂടെയാണ് ചാക്കോച്ചന് ‘ചോക്ലേറ്റ് ഹീറോ’ എന്ന പദവിയില്‍ എത്തുന്നത്.
ഇപ്പോഴിതാ 24 വര്‍ഷത്തിന് ശേഷം ഫാസിലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ആരും കേള്‍ക്കാത്ത ഒരു ഗാനം പുറത്തിറക്കിയിരിക്കുകയാണ് സംഗീത സംവിധായകനായ ഔസേപ്പച്ചന്. ഈയിടെ അന്തരിച്ച കവിയും ഗാന രചയിതാവുമായ എസ്. രമേശന് നായരോടുള്ള ആദര സൂചകമായാണ് ഔസേപ്പച്ചന് ഈ ഗാനം പുറത്ത് വിട്ടിരിക്കുന്നത്.
‘തേങ്ങുമീ വീണയില്‍’ എന്നാരംഭിക്കുന്ന ഗാനം യേശുദാസും ചിത്രയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. മുന്‍ നിശ്ചയ പ്രകാരമുള്ള ക്ലൈമാക്സില്‍ മാറ്റം വന്നതോടെയാണ് ഈ ഗാനം ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയത്.
കുഞ്ചാക്കോ ബോബനും ശാലിനിക്കും പുറമെ തിലകന്, ശ്രീവിദ്യ, ഹരിശ്രീ അശോകന്, സുധീഷ്, ജനാര്ദ്ധനന്, കൊച്ചിന് ഹനീഫ, കെപിഎസി ലളിത ഉള്‍പ്പെടെയുളള താരങ്ങളും അനിയത്തിപ്രാവില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്.
ഇരുന്നൂറിലധികം ദിവസമാണ് ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. കൂടാതെ അന്ന് പതിനഞ്ച് കോടിയിലധികം കളക്ഷനും ചിത്രം ബോക്സോഫീസില്‍ നിന്ന് നേടി.
അനിയത്തിപ്രാവ് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടു. തമിഴ് പതിപ്പായ കാതലുക്കു മര്യാദെയില്‍ ശാലിനിക്കൊപ്പം ദളപതി വിജയ് പ്രധാന വേഷത്തിലെത്തി. വിജയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഇത്.
Discussion about this post