ചെന്നൈ: ബീസ്റ്റിന്റെ വിജയത്തിന് ശേഷം ദളപതി വിജയിയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രമാണ് വാരിസ്. വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെതായി എത്തുന്ന ചെറിയ അപ്ഡേഷന് വരുമ്പോഴും ആരാധകരുടെ ഇടയില്‍ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിത സിനിമക്കായി കാത്തിരിക്കുന്ന ആരാധകരില്‍ ഒരേ സമയം ആവേശവും നിരാശയും ഉണ്ടാക്കുന്ന വാര്‍ത്തയാണ് എത്തുന്നത്.’വാരിസ്’ സിനിമയുടെ നിര്‍ണായകരംഗം ലീക്കായി എന്ന വാര്‍ത്തയാണ് എത്തുന്നത്.
ചിത്രീകരണ രംഗങ്ങളാണ് സോഷ്യല്‍ മീഡിയയിലെ വിവിധ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്. വിജയ്, പ്രഭു എന്നിവര്‍ ഉള്‍പ്പെടുന്ന ആശുപത്രി സീനാണ് പുറത്തായത്. ഡോക്ടര്‍ വേഷത്തിലാണ് നടന് പ്രഭു അഭിനയിക്കുന്നത്.
വിജയിയും പ്രഭുവും ചേര്‍ന്ന് ഒരു സ്ട്രെച്ചര്‍ ആശുപത്രിക്കകത്തേക്ക് കയറ്റുന്നതായാണ് വീഡിയോയില്‍ ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ ഈ രംഗം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
നേരത്തെയും ചിത്രത്തിലെ രംഗങ്ങള്‍ ലീക്കായിരുന്നു. സിനിമയുടെ എല്ലാ രംഗങ്ങളും ലീക്കാവുകയാണെങ്കില് പിന്നെ സിനിമ തീയറ്ററില്‍ കാണേണ്ട കാര്യമില്ലല്ലോ എന്നാണ് ആരാധകര്‍ ദേഷ്യത്തോടെ ചോദിക്കുന്നത്.
നിര്‍ണായക രംഗങ്ങള്‍ ഉള്‍പ്പെടെ ലീക്കാകുന്നത് സിനിമയുടെ രസത്തിനെ കൊല്ലുമെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം ഇത്തരത്തിലുള്ള സംഭവങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ലൊക്കേഷനുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.
#Varisu Exclusive .❤️ pic.twitter.com/e7pBHYIBdC
— Varisu Trends (@Varisu_Offl) August 15, 2022
സെറ്റില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് വിലക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വാരിസ് സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്.
ഒരു ഫാമിലി എന്റര്‍ടെയ്നറാകും ചിത്രമെന്നാണ് സൂചനകള്‍. ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക എന്നാണ് റിപ്പോര്‍ട്ട്.വാരിശില് വിജയുടെ അച്ഛനായി എത്തുന്നത് ശരത് കുമാറാണ്.
പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വിജയ്യുടെ കരിയറിലെ 66-ാം ചിത്രമായി ഒരുങ്ങുന്ന സിനിമ നിര്‍മ്മിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും.
Discussion about this post