മലയാള ടെലിവിഷന്‍ ആരാധകരുടെ പ്രിയ സീരീയലുകളില്‍ ഒന്നാണ് കുടുംബവിളക്ക്. നിരവധി ആരാധകരാണ് പരമ്പരയ്ക്ക് ഉള്ളത്.
വര്‍ഷങ്ങളായി പ്രേക്ഷക പ്രശംസ നേടി പ്രദര്‍ശനം തുടരുന്ന പരമ്പരയ്ക്ക് മികച്ച റേറ്റിങ് ആണ് ഉള്ളത്. പരമ്പരയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും ഏറേ ആരാധകരാണ്.
പരമ്പരയില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രമായ ശീതളിനെ അവതരിപ്പിക്കുന്ന നടിയാണ് ശ്രീലക്ഷ്മി ശ്രീകുമാര്‍. നിരവധി ആരാധകരുണ്ട് ശ്രീലക്ഷ്മിക്ക്.
താരത്തിന്റെ വിശേഷങ്ങള്‍ ആരാധകരുടെ ഇടയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിത താരത്തിന്റെ വിവാഹ വിശേഷങ്ങളും പ്രണയ വിശേഷങ്ങളും ആണ് ആരാധകര്‍ക്ക് ഇടയില്‍ ശ്രദ്ധ നേടുന്നത്.
തന്റെ വിവാഹം വൈകാതെ ഉണ്ടാവുമെന്ന് ആരാധകരെ അറിയിക്കുകയാണ് താരം. തന്റെ പ്രതിസുത വരനെ കുറിച്ചും തങ്ങളുടെ പ്രണയം എങ്ങനെ ഉണ്ടായി എന്നും താരം തുറന്ന് പറയുന്നു.
ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു തങ്ങളുടെ പ്രണയവും വിവാഹ വിശേഷങ്ങളും ശ്രീലക്ഷ്മിയും പ്രതിസുത വരനും തുറന്ന് പറഞ്ഞത്.
ശ്രീലക്ഷ്മിയുമായിട്ടുള്ള റിലേഷന്‍ തുടങ്ങിയിട്ട് എട്ട് വര്‍ഷമായെന്നാണ് പ്രതിസുത വരന് ജോസ് പറയുന്നു. റിലേഷന്റെ തുടക്ക സമയത്ത് വീട്ടില്‍ എതിര്‍പ്പുകളൊക്കെ ഉണ്ടായിരുന്നു.
പിന്നെ തങ്ങളുടെ പ്രണയം വീട്ടില്‍ എല്ലാവര്ക്കും അറിയാമായിരുന്നു. ശ്രീലക്ഷ്മി ഈ ഫീല്‍ഡിലേക്ക് വന്നതിന് ശേഷം ഇപ്പോള്‍ നാട്ടിലുള്ളവര്‍ക്കും ഞങ്ങളുടെ കാര്യങ്ങള്‍ അറിയാം എന്നും ജോസ് പറയുന്നു.
ഏതൊരു ഇന്റര്‍കാസ്റ്റ് മാര്യേജിലും ഉണ്ടാകുന്ന ചെറിയ വിഷയങ്ങള്‍ ഞങ്ങളുടെ ബന്ധത്തിലും വീട്ടുകാര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് എന്റെ ഇഷ്ടത്തിനൊപ്പം വീട്ടുകാരും നിന്നു എന്നതാണ് സത്യം.
ഈ മെയ് മാസം ഞങ്ങളുടെ നിശ്ചയം ഉണ്ടാകും. പിന്നെ ഒരു വര്‍ഷത്തിന്റെ ഉള്ളില്‍ തന്നെ വിവാഹമുണ്ടാവുമെന്നാണ് ജോസ് പറയുന്നത്.
അതേ സമയം ജോസുമായി പ്രണയത്തിലായതിനെ കുറിച്ച് ശ്രീലക്ഷ്മിയും വെളിപ്പെടുത്തിയിരിക്കുകയാണ്. ‘ഞാന്‍ ഇവനെ ആദ്യമായി കാണുന്നത് ട്യൂഷന് ക്ലാസില്‍ വച്ചാണ്.
പ്ലസ് ടുവില്‍ പഠിക്കുന്ന കാലത്താണത്. പ്രാക്ടിക്കല്‍ ചെയ്യാന്‍ വേണ്ടി ആ ട്യൂഷന് സെന്ററില്‍ ഇവനും വരുമായിരുന്നു. പിന്നെ ആദ്യം ഇഷ്ടമാണെന്ന് പറയുന്നത് ഞാനാണ്. എട്ടുവര്‍ഷം അങ്ങനെ അടിയും വഴക്കും സ്നേഹവും ഒക്കെയായി അടിപൊളിയായി പോയി.
നല്ല മനോഹരമായ യാത്ര ആയിരുന്നു ഈ എട്ടുവര്‍ഷം. പ്രണയത്തെ കുറിച്ച് പറഞ്ഞപ്പോള്‍ തന്റെ വീട്ടില്‍ വലിയ വിഷയം ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ശ്രീലക്ഷ്മി പറയുന്നത്.
അച്ഛനോടാണ് ഞാന്‍ എന്റെ ഇഷ്ടത്തെ കുറിച്ച് തുറന്നു പറയുന്നത്. ചെറുപ്പം മുതലേ ഞാന്‍ അച്ഛനുമായി നല്ല കമ്പനിയാണ്. എല്ലാം തുറന്നു പറയാന്‍ പറ്റുന്ന നല്ലൊരു സുഹൃത്താണ് എനിക്ക് എന്റെ അച്ഛന്.
ജോസുമായിട്ടുള്ള ഇഷ്ടം പറഞ്ഞപ്പോള്‍ കുട്ടിക്കളി ആയിരിക്കുമെന്നാണ് അച്ഛന് ആദ്യം കരുതിയത്. പക്ഷെ പിന്നെ എന്റെ ഇഷ്ടം സീരിയസ് ആണെന്ന് മനസ്സിലായതോടെ അവര്‍ കൂടെ നിന്നു.
അവിടെ അവന്റെ മമ്മി എന്റെ സീരിയല്‍ ഒക്കെ കാണുന്ന ആളാണ്. ആദ്യം അവര്‍ക്ക് വിഷയം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അവരും കൂടെ നിന്നു.
നിശ്ചയത്തിന് ഇനി രണ്ടുമാസം ഗ്യാപ്പുണ്ട്. മെയ് പകുതിയോടെ നടത്താനാണ് പ്ലാന്‍ ചെയ്യുന്നത്. ജോസ് ബാംഗ്ലൂരില്‍ ആയതുകൊണ്ട് എല്ലാം പ്ലാന്‍ ചെയ്യുന്നത് ഞാനാണ്.
കുറെ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാനുണ്ട്. കുറെ കാര്യങ്ങളില്‍ തീരുമാനം എടുക്കാനുമുണ്ട്. ടെന്‍ഷന്‍ ഉണ്ടോന്ന് ചോദിച്ചാല്‍ അത്യാവശ്യം ടെന്‍ഷന്‍ ഉണ്ട്.
ഈവന്റ് മാനേജ്മെന്റ് മുതല്‍ നമ്മുടെ ഡ്രെസിന്റെ കാര്യം വരെയും തീരുമാനിക്കാനുണ്ട്. ഇതിനിടയില്‍ സീരിയലന്റെ ഷൂട്ടും മറ്റും കൂടെ കൊണ്ട് പോകണം എന്നും താരം പറയുന്നു.
അഭിനയ മോഹം കൊണ്ടാണ് ഞാന്‍ ഈ മേഖലയിലേക്ക് എത്തിയത്. അതുകൊണ്ടുതന്നെ എന്റെ പ്രൊഫഷന് ഇത് തന്നെ ആക്കാനാണ് തീരുമാനം. അഭിനയം പോലെ മോഡലിങ്ങും ഇഷ്ടമാണ് എന്നും താരം പറഞ്ഞു.
വിവാഹത്തിനു ശേഷവും ശ്രീ അഭിനയം തുടരുമെന്ന് പങ്കാളി ജോസും പറയുന്നു. ടാലന്റഡായ ആളെ ഒരിക്കലും അഭിയിക്കാന്‍ വിടാതിരിക്കില്ല. അവളുടെ പ്രൊഫഷന് ആണത്. അവളുടെ കഴിവുകളെ അഗീകരിക്കാന്‍ എനിക്കോ എന്റെ വീട്ടുകാര്‍ക്കോ ഒരു വിഷയവുമില്ല എന്നും ജോസ് പറഞ്ഞു.
അതേസമയം പുതിയ പ്രോജക്ടുകള്‍ വരുന്നുണ്ടെങ്കിലും ഇപ്പോള്‍ അഭിനയിക്കുന്ന കുടുംബവിളക്ക് കാരണം അതൊന്നും ഏറ്റെടുക്കാന്‍ സാധിക്കുന്നില്ലെന്ന് ശ്രീലക്ഷ്മി പറയുന്നു. മാത്രമല്ല പുതിയ ആളുകള്‍ സീരിയലിലേക്ക് വന്നതോടെ കുടുംബവിളക്കിലെ പഴയ ആളുകളെയൊക്കെ മിസ് ചെയ്യുന്നുണ്ടെന്നും നടി പറയുന്നു.
Discussion about this post