മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളില്‍ ഒന്നാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. ടിആര്‍പി റേറ്റിങില്‍ എന്നും മുന്‍പന്തിയില്‍ എത്താറുള്ള പരമ്പരയ്ക്ക് നിരവധി ആരാധകരാണുള്ളത്. ബംഗാളി സീരിയലായ ശ്രീമേയിയുടെ മലയാളം പതിപ്പാണ് കുടുംബ വിളക്ക്.
സീരിയലിന് ഉള്ളത് പോലെ തന്നെ സീരിയലിലെ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന ഓരോരുത്തര്‍ക്കും നിരവധി ആരാധകരാണുള്ളത്. അത്തരത്തില്‍ നിരവധി ആരാധകരുള്ള താരമായിരുന്നു ചിത്രത്തില്‍ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അമൃത നായര്‍.
ശീതല്‍ എന്ന കഥാപാത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു താരം പരമ്പരയില്‍ നിന്നും പിന്മാറിയത്. ഇത് ആരാധകരില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. എന്തിനാണ് അമൃത പിന്മാറിയത് എന്നായിരുന്നു ആരാധകര്‍ തിരക്കിയത്.
എന്നാല്‍ എന്ത് കാരണം കൊണ്ടാണെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. പിന്നാലെ താരത്തിന്റെ വിവാഹത്തിന് വേണ്ടിയാണെന്നും വിവാഹം കഴിഞ്ഞെന്നും തരത്തിലുള്ള വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞെന്ന വാര്‍ത്ത താരം തന്നെ നിഷേധിച്ചിരുന്നു.
പലതരം ഊഹാപോഹങ്ങള്‍ക്ക് ഒടുവില്‍ സീരിയലില്‍ നിന്നും പിന്മാറാനുള്ള യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. താരത്തിന്റെ വെളിപ്പെടുത്തല്‍ കേട്ട് ത്രില്ലടിച്ചിരിക്കുകയാണ് ആരാധകര്‍. സീകേരളത്തില്‍ ആരംഭിക്കാന്‍ പോവുന്ന ഒരു പുതിയ പരിപാടിയ്ക്ക് വേണ്ടിയാണ് കുടുംബ വിളക്ക് സീരിയലില്‍ നിന്ന് മാറിയത് എന്നാണ് താരം വെളിപ്പെടുത്തിയത്.
എന്തായാലും താരത്തിന്റെ വെളിപ്പെടുത്തല്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. തങ്ങളുടെ പ്രിയതാരത്തിനെ വീണ്ടും സ്ക്രീനില്‍ കാണാം എന്ന സന്തോഷത്തിലാണ് ആരാധകര്‍. നിരവധി ആരാധകരാണ് ഈ സന്തോഷ വാര്‍ത്ത ഏറ്റെടുത്തിരിക്കുന്നത്.
Discussion about this post