മലയാളത്തില്‍ ഏറ്റവും ആരാധകരുള്ള റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ്ബോസ്. ഷോയുടെ അഞ്ചാം സീസണ് ആണ് ഇപ്പോള്‍ നടക്കുന്നത്. ഷോയിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഹനാന്.
ഇത്തവണ സീസണ് അഞ്ചില്‍ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടായിരുന്നു ഹനാന് എത്തിയത്. ഹനാന്റെ വരവോട് കൂടി ഷോ രസകരമായി തുടങ്ങിയിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മത്സരാര്‍ത്ഥികള്‍ എത്തി കഴിഞ്ഞാണ് സാധാരണ ഷോ രസകരമാകുന്നത്.
ഇത്തവണ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഹനാന് എത്തുമ്പോള്‍ അതേ ചരിത്രം ആവര്‍ത്തിക്കും എന്നായിരുന്നു ബിഗ് ബോസ് പ്രേക്ഷകര്‍ കരുതിയിരുന്നത്. എന്നാല്‍ എന്നാല്‍ ബിഗ്ബോസ് ആരാധകര്‍ക്ക് നിരാശ നല്കുന്ന വാര്‍ത്തയാണ് എത്തുന്നത്.
ഷോയില്‍ നിന്നും ഹനാന് പുറത്തായി എന്ന വാര്‍ത്തയാണ് എത്തുന്നത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഹനാനെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് ലൈവിനിടെയാണ് ഹനാന് ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിനാല്‍ താത്കാലികമായി ഷോയില്‍ നിന്നും മാറി നില്‍ക്കുകയാണെന്ന് ബിഗ് ബോസ് പറഞ്ഞത്.
വളരെ ഞെട്ടലോടെയാണ് മറ്റുള്ളവര്‍ ഈ അറിയിപ്പ് കേട്ടത്. ഷോയിലെത്തി ഒരാഴ്ചയ്ക്ക് മുമ്പെ താരത്തിന് യാത്ര പറയേണ്ടി വന്നിരിക്കുകയാണ്.
അതേസമയം ഈ ആഴ്ചയിലെ വീക്കിലി ടാസ്കിന് ശേഷം വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഹനാന് നേരിട്ടിരുന്നു. താന്‍ മാനസികമായി തളര്‍ന്നിരിക്കുകയാണെന്നും സമാധാനം വേണമെന്നും ഹനാന് പറയുന്നുണ്ടായിരുന്നു.
പലരും ഹനാനോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് താരം നിന്നു കൊടുത്തില്ല. ഇന്നലെ ഭക്ഷണം കഴിക്കാനും ഹനാന് വന്നിരുന്നില്ല. നോമിനേഷനില്‍ തന്റെ പേര് പറയുന്നത് കേട്ട് കണ്ണീരോടെ കിടന്ന ഹനാനെയും ഷോയില്‍ കാണാനായിരുന്നു. ഉച്ചയോടെ ക്ഷീണം കൂടിയ ഹനാനെ ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയും പിന്നീട് മെഡിക്കല്‍ റൂമിലേക്ക് മാറ്റുകയുമായിരുന്നു.
Discussion about this post