കഴിഞ്ഞ സെപ്തംബറില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്ന ദമ്പതികളായിരുന്നു ശ്രീലങ്കന്‍ സ്വദേശികളായ ബുദ്ധികയും നീത്മിയും. തീക്ഷണ എന്ന ഫേസ്ബുക്ക് പേജില്‍ ഇവരുടെ വിവാഹ ചിത്രം പ്രത്യക്ഷ പെട്ടതിന് പിന്നാലെ ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ വൈറലായിരുന്നു.
നിരവധി പേരാണ് ചിത്രം പങ്കുവച്ചതും കമന്റ് ചെയ്തതും. വലിയ സൈബര്‍ ആക്രമണമായിരുന്നു പിന്നീട് ഇരുവരും നേരിട്ടത്. ബാല വിവാഹം എന്ന രീതിയിലായിരുന്നു ഇവരുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. പിന്നാലെ വലിയ ട്രോളുകളും ഇവരെ വച്ച് പ്രചരിച്ചിരുന്നു.
മലയാളികളായിരുന്നു ട്രോള്‍ ചെയ്യാനും കമന്റ് ചെയ്യാനും മുന്‍ പന്തിയില്‍ ഉണ്ടായിരുന്നത്. വിവാഹ പ്രായം കഴിഞ്ഞിട്ടും പെണ്ണുകിട്ടാതെ നില്ക്കുമ്പോള് ബാല വിവാഹം നടത്തിയ മാതാപിതാക്കള്‍ക്ക് എതിരെ കേസ് എടുക്കണമെന്നായിരുന്നു കമന്റുകള്‍.
കമന്റുകള്‍ വ്യാപകമായതോടെ സത്യാവസ്ത പറഞ്ഞ് വരന് തന്നെ രംഗത്ത് വന്നതോടെയാണ് സൈബര്‍ ആക്രമണത്തിന് വിരാമമായത്. തങ്ങളുടെത് ബാല വിവാഹമല്ലെന്നും തനിക്ക് 22 വയസ്സുണ്ടെന്നും വരന് വ്യക്തമാക്കി. തന്റെ ഫോട്ടോ വച്ച് എന്ത് വേണമെങ്കിലും ചെയ്തോ, തന്റെ ഭാര്യയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കരുതെന്നായിരുന്നു വരന് ആവശ്യപ്പെട്ടത്.
വരനും വധുവിനും പ്രായപൂര്‍ത്തിയായെന്ന് വ്യക്തമായതോടെയാണ് ഇരുവര്‍ക്കും എതിരെ നടന്ന സൈബര്‍ ആക്രമണത്തിന് വിരാമമായത്.
ഇരുവരും ഇപ്പോള്‍ സന്തോഷത്തോടെ ജീവിക്കുകയാണ്. കല്യാണത്തിന് പിന്നാലെ ഉണ്ടായ ട്രോളുകള്‍ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ രസകരമായി തോന്നുന്നുവെന്നും ഇരുവരും പറയുന്നു.
Discussion about this post