കേരളത്തില്‍ ഇപ്പോള്‍ ഉദ്ഘാടന ചടങ്ങുകളില്‍ സജീവ സാനിധ്യമാണ് നടി ഹണി റോസ്. നിരവധി ഉദ്ഘാടനങ്ങളാണ് നടി നടത്താറുള്ളത്. നടി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്.
അതുകൊണ്ട് തന്നെ താരത്തിന് നേരെ പരിഹാസവും എത്താറുണ്ട്. ഉദ്ഘാടന നായിക എന്നാണ് താരത്തിനെ വിമര്‍ശിക്കുന്നവര്‍ പരിഹസിക്കാറുള്ളത്. അടുത്തിടെയായി ഇതിന്റെ പേരില്‍ താരത്തിന് പല രീതിയിലുള്ള പരിഹാസം എത്തിയിരുന്നു.
കേരളത്തില്‍ പരിഹാസം ഉയര്‍ന്നതോടെ തന്റെ ഉദ്ഘാടനങ്ങള്‍ അങ്ങ് ഇന്റര്‍നാഷ്ണല്‍ ലെവലിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ് താരം. അയര്‍ലന്‍ഡില്‍ ഉദ്ഘാടനം നടത്തിയിരിക്കുകയാണ് താരം.
ഗ്ലാമര്‍ ലുക്കില്‍ അയര്‍ലന്‍ഡില്‍ ഉദ്ഘാടനത്തിന് എത്തിയ നടിയുടെ വീഡിയോ വൈറലായി കഴിഞ്ഞു. ഒരു സംഘടന നടത്തുന്ന മെഗാ മേള ഉദ്ഘാടനം ചെയ്യാനാണ് ഹണി റോസ് അയര്‍ലന്‍ഡില്‍ എത്തിയത്.
ഡബ്ലിന്‍ വിമാനത്താവളനത്തിനടുത്തുള്ള ആല്‍സ സ്പോര്‍ട്സ് സെന്ററിന്റെ ഗ്രൗണ്ടിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഹണി റോസ് ആദ്യമായാണ് അയര്‍ലന്‍ഡിലെത്തുന്നത്. താരത്തിന്റെ അയര്‍ലന്‍ഡ് ഉദ്ഘാടന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
ഞാന്‍ അഭിനയിച്ച തെലുങ്ക് ചിത്രം ദൈവാനുഗ്രഹം കൊണ്ട് കുഴപ്പമില്ലാതെ ഓടി. അതിന്റെ പേരില്‍ കുറച്ച് ഉദ്ഘാടനങ്ങളൊക്കെ അവിടെ കിട്ടുന്നുണ്ട്.
അയര്‍ലന്‍ഡില്‍ കുറേ സ്ഥലങ്ങളില്‍പോയി. എല്ലാം നല്ല ഭംഗിയുള്ള സ്ഥലങ്ങള്‍. ശരിക്കും കുറേ നാളുകള്‍ ഇവിടെ നില്‍ക്കണമെന്നുണ്ട്.
https://www.youtube.com/watch?v=Cm06z8_l3qk
പക്ഷേ ജീവിക്കാന്‍ വേറെ വഴിയില്ലാത്തതുകൊണ്ട് ഇവിടെ നിന്നിട്ട് കാര്യമല്ല. എനിക്ക് ഉദ്ഘാടനങ്ങളും കിട്ടില്ലല്ലോ? അതുകൊണ്ട് തിരിച്ചുപോയേ പറ്റൂ. ഇനിയും വരാം. അടുത്ത പരിപാടികള്‍ക്കും ഇവര്‍ വിളിക്കുമെന്നാണ് പ്രതീക്ഷ.”ഹണി റോസ് പരുപാടി ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
Discussion about this post