ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമായിരുന്നു ആറാട്ട്. ഈ സിനിമയുടെ റിവ്യൂ പറഞ്ഞ് വൈറലായ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. മോഹന്‍ലാല്‍ ആറാടുകയാണ് എന്ന സന്തോഷ് വര്‍ക്കിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇതോടെ ആറാട്ട് അണ്ണന് എന്ന പേര് സന്തോഷ് വര്‍ക്കിക്ക് ലഭിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഒരു സ്റ്റാര്‍ പദവി തന്നെ സന്തോഷ് വര്‍ക്കിക്ക് ലഭിച്ചു. എന്നാല്‍ ഇതിനിടയില്‍ വിവാദങ്ങളും സന്തോഷ് വര്‍ക്കി ഉണ്ടാക്കിയിരുന്നു.
നടി നിത്യ മേനോനെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് പുറകേ നടന്നത് സന്തോഷ് വര്‍ക്കിക്ക് വിമര്‍ശനം നേടി കൊടുത്തിരുന്നു. ശല്യം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ നിത്യ മേനോന് തന്നെ സന്തോഷ് വര്‍ക്കിക്ക് എതിരെ രംഗത്ത് വന്നിരുന്നു.
പിന്നാലെ നിത്യ മേനോനെ ഇനി തനിക്ക് വേണ്ട എന്ന് സന്തോഷ് വര്‍ക്കി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മലയാളത്തിലെ പല നടിമാരോടും തനിക്കുള്ള ക്രഷ് സന്തോഷ് വര്‍ക്കി തുറന്ന് പറഞ്ഞിരുന്നു.
എന്നാല്‍ ഇതുവരെ സന്തോഷ് വര്‍ക്കിയോട് ഒരു നടിപോലും ഇഷ്ടമാണെന്ന് തിരിച്ചു പറഞ്ഞിട്ടില്ല. ഇപ്പോഴിത തന്നെ ആരും സ്നേഹിക്കാത്തതിന്റെ സങ്കടം തുറന്ന് പറയുകയാണ് സന്തോഷ് വര്‍ക്കി.
ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് സന്തോഷ് വര്‍ക്കി ഇക്കാര്യം പറഞ്ഞത്. ”ഞാന്‍ ഇത്രയും വൈറല്‍ ആയിട്ടും ഒരു പെണ്‍കുട്ടി പോലും എന്നോട് വന്നിട്ട് ‘ഐ ലവ് യു’ പറഞ്ഞിട്ടില്ല , എനിക്ക് അതാണ് മനസിലാവാത്തത്.
അങ്ങനെ ആരെങ്കിലും ഒരാള്‍ പറയട്ടെ എന്ന് ആഗ്രഹിക്കുന്നു, എനിക്ക് ഇഷ്ടം ആണെങ്കില്‍ അങ്ങോട്ടും പറയാം, കല്യാണവും കഴിക്കാം. പക്ഷെ അത് നടക്കുമെന്ന് തോന്നുന്നില്ല.”-എന്നും സന്തോഷ് വര്‍ക്കി പറഞ്ഞു.
Discussion about this post