മലയാള സിനിമയുടെ സകലകലാ വല്ലഭനാണ് ശ്രീനിവാസന്. നടന്, തിരക്കഥകൃത്ത്, സംവിധായകന് എന്നീ നിലകളില്‍ തന്റെതായ ഇടം കണ്ടെത്തി സിനിമ പ്രേമികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് ശ്രീനിവാസന്. എന്നാല്‍ അടുത്തിടെ താരത്തിന്റെ ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ശ്രീനിവാസന്റെ ചിത്രങ്ങള്‍ സിനിമ പ്രേമികളില്‍ സങ്കടം ഉണ്ടാക്കിയിരുന്നു. കണ്ടാല്‍ തിരിച്ചറിയാത്ത വിധം താരത്തിനെ രോഗം തളര്‍ത്തിയിരുന്നു. മലയാളികളെ സങ്കടത്തിലാഴ്ത്തിയ ചിത്രങ്ങളായിരുന്നു ഇവ. എന്നാലിപ്പോള്‍ പതിയെ പതിയെ തന്റെ ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുകയാണ് ശ്രീനിവാസനിപ്പോള്‍.
ഇതിനിടയില്‍ ശ്രീനിവാസന് വീണ്ടുമൊരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന താരസംഘടനയായ അമ്മ ഷോയിലാണ് ശ്രീനിവാസന് പങ്കെടുത്തത്. രോഗം തളര്‍ത്തിയ ശരീരത്തില്‍ നിന്നും ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുന്ന ശ്രീനിവാസനെയാണ് വീഡിയോയില്‍ കാണുന്നത്.
ചാനല്‍ പുറത്ത് വിട്ട പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അസുഖാവസ്ഥയെ മറികടന്ന് വരുന്ന ശ്രീനിവാസനെ വേദിയിലേക്ക് ആനയിക്കുന്നത് മണിയന് പിള്ള രാജുവാണ്. മോഹന്‍ലാല്‍ ആണ് ശ്രീനിവാസനെ വേദിയിലേക്ക് സ്വീകരിക്കുന്നത്. ചുംബനം നല്‍കിയാണ് പ്രിയകൂട്ടുകാരനെ വേദിയിലേക്ക് മോഹന്‍ലാല്‍ സ്വീകരിക്കുന്നത്.
രമേശ് പിഷാരടി ഹണി റോസ് അജു വര്‍ഗ്ഗീസ് അടക്കമുള്ള താരങ്ങളെല്ലാം ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്നുണ്ട്. ശ്രീനിവാസന്റെ ആരോഗ്യത്തോടെയുള്ള തിരിച്ചു വരവ് സിനിമ പ്രേമികളിലും സന്തോഷം ഉണ്ടാക്കുന്നുണ്ട്.
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മാര്‍ച്ചില്‍ ആണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ബൈപാസ് സര്‍ജറിക്ക് വിധേയനാക്കി.
ആരോഗ്യം വീണ്ടെടുത്ത ശേഷം ഏപ്രില്‍ അവസാന ആഴ്ചയിലാണ് അദ്ദേഹം ആശുപത്രി വിട്ട് വീട്ടിലെത്തിയത്.
Discussion about this post