തെലുങ്ക് താരമാണെങ്കിലും ഇന്ത്യ മുഴുവന്‍ ആരാധകരുള്ള താരമാണ് അല്ലു അര്ജ്ജുന്. പുഷ്പ എന്ന ചിത്രത്തിലൂടെ താരത്തിന്റെ ആരാധകരുടെ എണ്ണം കുത്തനെ ഉയര്‍ന്നിരുന്നു. സുകുമാറിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നു നേടിയത്.
വമ്പന്‍ വിജയം നേടിയ ചിത്രം അല്ലുവിനും പ്രശംസ നേടി കൊടുത്തിരുന്നു. ആരാധകര്‍ ഇതുവരെ കണ്ട അല്ലു ആയിരുന്നില്ല പുഷ്പയില്‍ ഉണ്ടായിരുന്നത്. മികച്ച പ്രകടനം കൊണ്ട് ആരാധകരെ അത്ഭുതപ്പെടുത്തുന്ന അല്ലുവായിരുന്നു ചിത്രത്തില്‍ ഉണ്ടായിരുന്നത്.
സിനിമയുടെ വിജയത്തിന് പിന്നാലെ താരത്തിന്റെ താരമൂല്യവും ആരാധകരുടെ എണ്ണവും ഉയര്‍ന്നിരുന്നു. താരമൂല്യം ഉയര്‍ന്നതോടെ താരത്തിനെ തേടി നിരവധി പരസ്യ കമ്പനികളായിരുന്നു എത്തിയത്.
തങ്ങളുടെ പരസ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി കമ്പനികള്‍ അല്ലുവിനെ തേടി എത്തിയിരുന്നു. ചെറിയ കമ്പനികള്‍ മുതല്‍ വലിയ കമ്പനികള്‍ വരെ താരത്തിനെ തേടി എത്തിയിരുന്നു. ഈ കൂട്ടത്തില്‍ താരത്തിനെ തേടി പ്രമുഖ പുകയില കമ്പനിയും എത്തിയിരുന്നു.
കോടികള്‍ നല്‍കാമെന്നായിരുന്നു ഈ കമ്പനി അല്ലുവിന് വാഗ്ദാനം നല്‍കിയത്. എന്നാല്‍ പുകയില പരസ്യം ചെയ്യില്ല എന്ന് അല്ലു അറിയിക്കുകയായിരുന്നു.
താന്‍ വ്യക്തിപരമായി പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗികാറില്ല എന്നും ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേക്കും നയിച്ചേക്കാവുന്ന ഇവയുടെ പരസ്യം കണ്ട് ആരാധകര്‍ ഉല്‍പ്പന്നം കഴിക്കാന്‍ തുടങ്ങണമെന്ന് താരം ആഗ്രഹിക്കുന്നില്ല.
അതുകൊണ്ടാണ് താരം പുകയില പരസ്യം ചെയ്യാത്തത് എന്നാണ് താരത്തിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നു.വാര്‍ത്ത പുറത്തുവന്നതോടെ നിരവധിപേരാണ് അല്ലു അര്ജുന് പിന്തുണയും അഭിനന്ദനവുമായി എത്തുന്നത്. പണത്തിന് വേണ്ടി എന്ത് പരസ്യത്തിലും അഭിനയിക്കുന്നവര്‍ അല്ലുവിനെ കണ്ട് പഠിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.
Discussion about this post