ദിലീപ് നായകനായി എത്തിയ ഈ പറക്കും തളിക എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി സിനിമ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് നിത്യദാസ്. ഈ പറക്കും തളിക എന്ന ആദ്യ ചിത്രത്തിലെ കഥാപാത്രത്തിലൂടെ നിരവധി ആരാധകരെയാണ് താരം നേടിയത്.
2001 ല്‍ പുറത്തിറങ്ങിയ ഈ പറക്കും തളിക എന്ന സിനിമയ്ക്ക് ശേഷം ബാലേട്ടന്, ചൂണ്ട, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, നരിമാന്, കുഞ്ഞിക്കൂനന്, കഥാവശേഷന് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
2007 ല്‍ അരവിന്ദ് സിങ് ജംവാളിനെ വിവാഹം കഴിച്ചതോടെ താരം സിനിമ അഭിനയത്തില്‍ നിന്നും വിട്ട് നിന്നിരുന്നു. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈന ജംവാളുമാണ് നമന്‍ സിങ് ജംവാളുമാണ് മക്കള്‍.
2007 ല്‍ പുറത്തിറങ്ങിയ സൂര്യകിരീടമാണ് അവസാനം അഭിനയിച്ച സിനിമ. സിനിമ അഭിനയത്തില്‍ നിന്ന് വിട്ടു നിന്നെങ്കിലും സീരിയലുകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവമാണ് നടി നിത്യ ദാസ്.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ നിത്യ ഇടയ്ക്ക് മകള്‍ നൈനയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കാറുണ്ട്. നിത്യയുടെ തനി പകര്‍പ്പാണ് മകള്‍ നൈന.മകള്‍ക്കൊപ്പമുള്ള നിത്യയുടെ പുതിയ വിഡിയോ ആണ് ആരാധകരുടെ ഇടയില്‍ ഇപ്പോള്‍ വൈറല്‍ ആകുന്നത്.
അമ്മയും മകളും ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. വനിത മാസികയുടെ കവര്ഷൂട്ടുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും ഒരേ സ്റ്റൈലില്‍ എത്തിയത്.
നിങ്ങള്‍ ഇരട്ടകളാണോ എന്നാണ് വിഡിയോയുടെ താഴെ ആരാധകര്‍ ചോദിക്കുന്നത്. മകളെ കണ്ടാല്‍ അമ്മയാണെന്ന് പറയില്ലെന്ന രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ ആരാധകര്‍ കുറിച്ചു.
Discussion about this post