മലയാളികളുടെ പ്രിയ നടിയാണ് അപര്‍ണ്ണ ബാലമുരളി. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ സിനിമ പ്രേമികളുടെ ഇഷ്ട താരമായി മാറിയ നടി മലയാളം കൂടാതെ തമിഴിലും സജീവമാണ്.
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ച നടിയാണ് അപര്‍ണ്ണ ബാല മുരളി. വളരെ കുറച്ച് കാലം കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ അപര്‍ണ്ണ, തമിഴിലും കളിവ് തെളിയിച്ചിരുന്നു.
ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധകരെ സമ്പാദിക്കാന്‍ അപര്‍ണ്ണയ്ക്ക് കഴിഞ്ഞിരുന്നു. മലയാളത്തിലും തമിഴിലും നായികയായി തിളങ്ങിയ താരത്തിന്റെ പുതിയ ചിത്രം 2018 ആണ്.
മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ് ചിത്രം. മലയാളത്തിലും തമിഴിലും നായികയായി തിളങ്ങി നില്ക്കുമ്പോള് തങ്കം എന്ന സിനിമയില്‍ ചെറിയ വേഷത്തില്‍ നടി എത്തിയിരുന്നു.
എന്നാല്‍ താരത്തിന്റെ ആരാധകര്‍ക്ക് താരത്തിന്റെ ഈ വേഷം ഇഷ്ടപ്പെട്ടിരുന്നില്ല. എന്തിനാണ് ഈ ചിത്രത്തില്‍ അഭിനയിച്ചത് എന്നായിരുന്നു ആരാധകര്‍ താരത്തിനോട് ചോദിച്ചത്.
ഇപ്പോഴിത ഈ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് നടി. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു നടി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
തങ്കം സിനിമ കണ്ടതിന് ശേഷം ഒരുപാട് പേര് എന്നോട് ചോദിച്ചിട്ടുണ്ട് എന്തിനാണ് ആ സിനിമയില്‍ അഭിനയിച്ചതെന്ന്. എന്നാല്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത നന്ദിയുണ്ട് എനിക്ക് അവരോട്.
ദിലീഷ് പോത്തന്, ശ്യാം പുഷ്ക്കരന്‍, ഉണ്ണിമായ ആ ടീം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇന്ന് സിനിമയില്‍ ഉണ്ടാകില്ല. അത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ് എന്നാണ് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ അപര്‍ണ്ണ പറഞ്ഞത്.
എനിക്കെന്തിലാണൊ സംതൃപ്തി തോന്നുന്നത് അത് ഞാന്‍ ചെയ്യും. ദിലീഷേട്ടന്, ഉണ്ണിമായ മാം, ശ്യാമേട്ടന് ഇവരൊന്നും ഇല്ലെങ്കില്‍ ഞാന്‍ ഒരു നടിയാകില്ലായിരുന്നു. അപ്പോള്‍ ഞാന്‍ മറ്റൊന്നിനെ പറ്റിയും ചിന്തിക്കാറില്ല.
എന്റെ ഏറ്റവും വലിയ പ്രാര്‍ഥനയാണ് ചെയ്യുന്ന ജോലി നിന്നു പോകരുതെന്നത്. ഒരു സിനിമയുടെ ഭാഗമാകുന്നതില്‍ എനിക്ക് സന്തോഷം തോന്നിയാല്‍ ഞാന്‍ അത് ചെയ്യും എന്നാണ് നടി പറയുന്നത്.
2018 സിനിമയിലെ കഥാപാത്രത്തെ കുറിച്ചും നടി പ്രതികരിച്ചു. 2018 എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഞാന്‍ എന്റെ കഥാപാത്രത്തിന്റെ വലുപ്പത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. സംവിധായകന് വളരെ നല്ല രീതിയിലാണ് ആ കഥാപാത്രത്തെ ട്രീറ്റ് ചെയ്തിരിക്കുന്നത്.
2018 പോലുള്ള വലിയ സിനിമയില്‍ അഭിനയിച്ചപ്പോള്‍ എന്റെ കരിയറില്‍ ഈ സിനിമ എത്രത്തോളം പ്രാധാന്യം ഉണ്ടാക്കുമെന്നാണ് ചിന്ദിച്ചത്.കുറച്ച് ദിവസത്തെ ഷൂട്ടാരുന്നെങ്കിലും ഞാന്‍ വളരെ എന്ജോയ് ചെയ്തുവെന്നും നടി പറയുന്നു.
2018 ലെ എന്റെ കഥാപാത്രം ഒരു റിപ്പോര്ട്ടറുടെതാണ് ആയതിനാല്‍ കഥാപാത്രത്തിന്റെ മുന്നൊരുക്കത്തിനായി ഒരുപാട് ലൈവ് റിപ്പോര്‍ട്ടിങ് വീഡിയോസ് കണ്ടിരുന്നു എന്നും അപര്‍ണ പറഞ്ഞു. അപര്‍ണയുടെ ഒടുവിലിറങ്ങിയ ചിത്രമാണ് 2018. ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രം 135 കോടിയും കടന്ന് പ്രദര്‍ശനം തുടരുകയാണ്.
Discussion about this post