ആർഎൽവി രാമകൃഷ്ണന് എതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപം വലിയ ചർച്ച ആയിരുന്നു.
വിഷയത്തിൽ സത്യഭാമയ്ക്ക് എതിരെ വലിയ വിമർശനം ആയിരുന്നു ഉയർന്നത്.നിരവധി പേർ വിഷയത്തിൽ പ്രതീകരിച്ചു രംഗത്ത് എത്തിയിരുന്നു.
ഇപ്പോഴിതാ വിഷയത്തിൽ പ്രതീകരിച്ചു രംഗത്ത് വന്നിരിക്കുകയാണ് അഖിൽ മാരാർ.
കേരളത്തിൽ അത്രയൊന്നും സുപരിചിതയല്ലാത്ത ഒരു സ്ത്രീ അതും 66വയസുള്ള ഒരു നർത്തകി വായിൽ തോന്നിയ വിവരക്കേട് പറഞ്ഞതിന് ഇത്രയേറെ ചർച്ചയും പ്രഹേസനങ്ങളും ഒന്നും വേണ്ട എന്നാണ് അഖിൽ മാരാർ പറയുന്നത്.
സത്യഭാമ ഇത് പോലെ തന്നെ ഇനിയും ജീവിക്കും,രാമകൃഷ്ണന് നിരവധി വേദികൾ പലരും നൽകും.. പക്ഷെ പലരിലും ഉള്ള വർണ്ണ വിവേചനം മാറണം എങ്കിൽ സർക്കാർ വിചാരിക്കണം..
അതെങ്ങനാ ആകാശം കറുത്താൽ പുറത്തിറങ്ങാൻ പേടിക്കുന്ന ഒരു മുഖ്യമന്ത്രി ആണ് ഭരിക്കുന്നത്. കറുപ്പിനൊപ്പം എന്നും അഖിൽ കുറിച്ചു.
സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു അഖിലിന്റെ പ്രതികരണം. പോസ്റ്റിന്റെ പൂർണ്ണ രൂപം –
ഓരോരുത്തരും അവരുടെ കണ്ണിൽ കാണുന്നതാണ് മറ്റൊരാളുടെ സൗന്ദര്യം…
കേരളത്തിൽ പലവിധ അഭിപ്രായങ്ങൾ പറയുന്ന നിരവധി മനുഷ്യർ ഉണ്ട് അവരൊക്കെ ദിവസേന പറയുന്നത് ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചാൽ ചർച്ചകൾക്ക് ആയിരം കാരണങ്ങൾ ലഭിക്കും..
നമ്മൾ പൊതുവെ പ്രതിഷേധം അറിയിക്കുന്നത് പൊതു മണ്ഡലത്തിൽ വലിയ സ്വാധീനം ചെലുത്താൻ ശേഷി ഉള്ള വ്യക്തിത്വങ്ങൽ പറയുന്ന കാര്യങ്ങളിൽ തിരുത്തപെടേണ്ട വിഷയങ്ങൾ ഉണ്ടെങ്കിൽ അത് ചൂണ്ടികാണിക്കുക സ്വഭാവികമാണ്..
അടുത്തിടെ മമ്മൂക്ക നടത്തിയ കഷണ്ടി പരാമർശവും.. ചക്കര പഞ്ചാര പരാമർശവും വിമർശന വിധേയമായത് അത് കൊണ്ടാണ്..
മണി ആശാൻ നടത്തുന്ന സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നമ്മൾ എതിർക്കുന്നത് അദ്ദേഹം ഒരു മന്ത്രി ആയത് കൊണ്ട് കൂടിയാണ്.. അല്ലെങ്കിൽ അതൊരു സാധാരണക്കാരന്റെ നാട്ടു ഭാഷ…
കേരളത്തിൽ അത്രയൊന്നും സുപരിചിതയല്ലാത്ത ഒരു സ്ത്രീ അതും 66വയസുള്ള ഒരു നർത്തകി വായിൽ തോന്നിയ വിവരക്കേട് പറഞ്ഞതിന് ഇത്രയേറെ ചർച്ചയും പ്രഹേസനങ്ങളും ഒന്നും വേണ്ട..
പിന്നെ ആരാ ഇതൊക്കെ ചർച്ച ചെയ്യുന്നത് സ്വന്തം കളർ മറച്ചു വെച്ച്
പുട്ടിയും വാരി പൊത്തി ചർച്ചകളിൽ വന്നിരിക്കുന്ന അവതാരികമാരും സൗന്ദര്യം ഉണ്ടാക്കി വന്നിരിക്കുന്ന ചിന്താ ശേഷി ഇല്ലാത്ത ചില മഹതികളും…
സ്വന്തം നിറം അഭിമാനത്തോടെ ഇവർ സമൂഹത്തിനു മുന്നിൽ ആദ്യം കാണിക്കട്ടെ..
പിന്നെ കറുപ്പ് എന്തിനാണ് പ്രതിഷേധത്തിന്റെ കളർ ആക്കി മാറ്റിയത്..
കാക്ക എന്ത് കൊണ്ടാണ് ബലിയുടെ പക്ഷി ആയത്..
വെളുപ്പ് സമാധാനം ആക്കിയത് ആരാണ്..
മുഖ്യമന്ത്രി കറുപ്പ് കണ്ടാൽ ഓടി ഒളിക്കുന്നത് എന്തിനാണ്..?
കേരള നിയമ സഭയിൽ എങ്കിലും ഒരു നിയമം കൊണ്ട് വരണം
ഇനി മുതൽ കറുപ്പ് ശാന്തിയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും കളർ ആണ്..
പിന്നെ ഈ വലിയ പുരോഗമനം പറഞ്ഞു എതിർക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ ഫിൽറ്റർ ഉപയോഗികാത്തവരും സൗന്ദര്യ വർധക ക്രീമുകൾ ജീവിതത്തിൽ കാണുക പോലും ചെയ്യാത്തവരും അതിലുപരി കറുക്കാൻ വേണ്ടി മനപ്പൂർവം വെയിൽ കൊള്ളുന്നവർ കൂടി ആണെന്നറിയുമ്പോൾ അവരെക്കുറിച്ചു എനിക്ക് അഭിമാനം മാത്രം…
സത്യഭാമ ഇത് പോലെ തന്നെ ഇനിയും ജീവിക്കും,രാമകൃഷ്ണന് നിരവധി വേദികൾ പലരും നൽകും.. പക്ഷെ പലരിലും ഉള്ള വർണ്ണ വിവേചനം മാറണം എങ്കിൽ സർക്കാർ വിചാരിക്കണം..
അതെങ്ങനാ ആകാശം കറുത്താൽ പുറത്തിറങ്ങാൻ പേടിക്കുന്ന ഒരു മുഖ്യമന്ത്രി ആണ് ഭരിക്കുന്നത്…
കറുപ്പിനൊപ്പം
Discussion about this post