മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം. ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകരെ ആവേശത്തിലാക്കി ‘ഭീഷ്മപര്‍വ’ത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
യാതൊരു അപ്ഡേറ്റുകളും ഇല്ലാതെ ഇന്നലെ രാത്രി 1 മണിക്ക് ട്രെയിലര്‍ പുറത്ത് വിടുകയായിരുന്നു.ഭീഷ്മപര്‍വത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങുന്നതിന്റെ സൂചനകളൊന്നും അണിയറപ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുണ്ടായിരുന്നില്ല. തികച്ചും അപ്രതീക്ഷിതമായി അര്‍ധരാത്രിയില്‍ റിലീസ് ചെയ്യുകയായിരുന്നു. റിലീസ് ചെയ്ത് 10 മണിക്കൂറുകള്‍ കഴിയുമ്പോള്‍ 12 ലക്ഷം കാഴ്ചക്കാരാണ് വീഡിയോയ്ക്ക് ഉണ്ടായിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ തീപോലെ പടര്‍ന്ന് യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതായിരിക്കുകയാണ് ട്രെയിലര്‍.മമ്മൂട്ടിയുടെ മാസ് ഡയലോഗുകളാണ് ട്രെയ്ലറിന്റെ മുഖ്യ ആകര്‍ഷണം. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്.അന്തരിച്ച അഭിനേതാക്കളായ കെപിഎസി ലളിത, നെടുമുടി വേണു എന്നിവരെയും ട്രെയിലറില്‍ കാണാം.
ബിഗ് ബി പുറത്തിറങ്ങി 15 വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭീഷ്മപര്‍വം’. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം. സംഗീതം: സുഷിന് ശ്യാം, അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണു ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നാദിയ മൊയ്തു, സൗബിന് ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്ഹാന് ഫാസില്‍, ദിലീഷ് പോത്തന്, ജിനു ജോസഫ്, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, അനഘ, അബു സലിം, സുദേവ് നായര്‍, മാല പാര്‍വതി, കോട്ടയം രമേശ്, പോളി വല്സന് തുടങ്ങിയവരും ‘ഭീഷ്മപര്‍വത്തില്‍ അണിനിരക്കുന്നു. ചിത്രം മാര്‍ച്ച് മൂന്നിന് തീയറ്ററിലേത്തും.
Discussion about this post