സിനിമ താരങ്ങളുടെ പഴയ കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വേഗത്തില്‍ വൈറലാകാറുണ്ട്. തങ്ങളുടെ പ്രിയതാരങ്ങളുടെ പഴയ കാലം രൂപം എങ്ങനെയായിരുന്നുവെന്ന് അറിയാനുള്ള ആകാംക്ഷ ഉള്ളവരാണ് ആരാധകര്‍.
പ്രിയതാരങ്ങളുടെ പഴയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയാല്‍ ആരാധകര്‍ അത് ഏറ്റെടുത്ത് വൈറലാക്കാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മലയാളത്തിലെ ഒരു സൂപ്പര്‍ താരത്തിന്റെ ചിത്രങ്ങളാണ്.
മലയാളികളുടെ അഭിമാനമാണ് ഈ താടിക്കാരന്. ഇത് ആരാണെന്ന് പറയാമോ എന്ന കുറിപ്പിന് ഒപ്പമാണ് ആരാധകര്‍ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്.
പലര്‍ക്കും ഈ ചിത്രങ്ങള്‍ കണ്ടിട്ട് ആളെ മനസ്സിലായിട്ടില്ല. എന്നാല്‍ ചില കടുത്ത ആരാധകര്‍ തങ്ങളുടെ പ്രിയ താരത്തിനെ തിരിച്ചറിയുന്നുണ്ട്. അത് മറ്റാരുമല്ല മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മമ്മൂട്ടിയുടെ കോളേജ് കാലഘട്ടത്തിലെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താടി വച്ച ലുക്കിലാണ് മമ്മൂട്ടിയെ കാണുന്നത്. മമ്മൂട്ടിക്ക് ഒപ്പം കണ്ണട വച്ചിരിക്കുന്നത് മമ്മൂട്ടിയുടെ കോളേജ് സഹപാഠിയാണ്.
മുന്‍ എറണാകുളം കളക്ടര്‍ വിശ്വംഭരനാണ് മമ്മൂട്ടിക്ക് ഒപ്പമുള്ള വ്യക്തി. അതേസമയം മമ്മൂട്ടിയുടെ പഴയ കാല ചിത്രമാണ് ഇതെന്ന് ആരാധകര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.
ആളെ മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്നാണ് പല ആരാധകരും അഭിപ്രായപ്പെടുന്നത്. അതേസമയം നന്‍പകല്‍ നേരത്ത് മയക്കം, ക്രിസ്റ്റഫര്‍ എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.
Discussion about this post