മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ക്രിസ്റ്റഫര്‍. ബി ഉണ്ണികൃഷ്ണന് -മമ്മൂട്ടി കൂട്ടുകെട്ടില്‍ എത്തിയ പുതിയ ചിത്രം
തിയേറ്ററില്‍ വമ്പന്‍ വിജയം നേടി പ്രദര്‍ശനം തുടരുകയാണ് ചിത്രം.
ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ഉദയ്കൃഷ്ണ തിരക്കഥ എഴുതി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ചിത്രം സിനിമ പ്രേമികള്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നാണ് ബോക്സ് ഓഫീസ് കളക്ഷനുകള്‍ വ്യക്തമാക്കുന്നത്.
കോടികള്‍ നേടി നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് ചിത്രം. ഇതിനിടയില്‍ ഇപ്പോഴിതാ ക്രിസ്റ്റഫറിന്റെ ബിടിഎസ് (ബിഹൈന്‍ഡ് ദ സീന്‍സ്)
എത്തിയിരിക്കുകയാണ്. മമ്മൂട്ടി തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ക്രിസ്റ്റഫര്‍ ആകാന്‍ ഉള്ള മമ്മൂട്ടിയുടെ തയ്യാറെടുപ്പും സിനിമയിലെ ചില ഷോര്‍ട്ടുകളുമാണ് വീഡിയോയില്‍ ഉള്ളത്. മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍ ആയുള്ള പകര്‍ന്നാട്ട വീഡിയോ കണ്ട് ആവേശം കൊള്ളുകയാണ് ആരാധകര്‍.
ഈ പകര്‍ന്നാട്ടത്തിന് 100 കോടി ക്ലബ്ബ് ഉറപ്പാണ് എന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും ആരാധകര്‍ക്കിടയില്‍ വൈറലായി കഴിഞ്ഞു വീഡിയോ.
ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മമ്മൂട്ടി പൊലീസ് വേഷത്തിലെത്തിയ ചിത്രം
ഫെബ്രുവരി 9നാണ് റിലീസിനെത്തിയത്.
ഉദയകൃഷ്ണ തിരക്കഥയൊരുക്കിയ ചിത്രത്തില്‍ അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാര്‍. വിനയ് റായ്, ദിലീഷ് പോത്തന്, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരും സിനിമയുടെ ഭാഗമാണ്. ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.സംഗീതം ജസ്റ്റിന് വര്‍ഗീസ്, എഡിറ്റിംഗ് മനോജ്.
Discussion about this post