കൊച്ചി: നടനും മുന്‍ എം പിയുമായ ഇന്നസെന്റിനെ രണ്ടാഴ്ച മുന്നേയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദത്തെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് ഇന്നസെന്റ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം ഐസിയുവില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ താരത്തിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിരുന്നു.
തുടര്‍ന്ന് താരത്തിനെ ഐസിയുവില്‍ നിന്നും റൂമിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ആരാധകരെ ആശങ്കയിലാക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ എത്തുന്നത്.ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയില്‍ എന്ന റിപ്പോര്‍ട്ട് ആണ് എത്തുന്നത്.
കൊച്ചിയിലെ ലേക്ഷോര് ആശുപത്രിയില്‍ ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത് എന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്യാന്‍സറിനെ അതിജീവിച്ച് ജീവിതത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ് ഇന്നസന്റ്. കാന്‍സര്‍ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട താരം മറ്റുള്ളവര്‍ക്കെല്ലാം ഒരു പ്രചോദനമാണ്.
കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നത് ഉള്‍പ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.അതേസമയം ചാലക്കുടി മണ്ഡലത്തിലെ മുന്‍ എം പി ആയിരുന്നു താരം. എം പി ആയിരുന്നപ്പോള്‍ അഞ്ചിടത്ത് കാന്‍സര്‍ പരിശോധന സംവിധാനങ്ങള്‍ സ്ഥാപിച്ചിരുന്നു.
അങ്കമാലി. ചാലക്കുടി, ആലുവ, പെരുമ്പാവൂര്‍ എന്നീ അഞ്ച് സ്ഥലങ്ങളില്‍ ആണ് മാമോഗ്രാം ചികിത്സാ കേന്ദ്രം സ്ഥാപിച്ചത്. അതേസമയം
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘മകള്‍’, ‘കടുവ’ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ ഇന്നസന്റ് ശ്രദ്ധേയവേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.
ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന് സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലും അദ്ദേഹം ഭാഗമാണ്.
Discussion about this post