ശ്വാസകോശത്തിനുണ്ടായ അണുബാധയെ തുടര്‍ന്ന് ആരോഗ്യ സ്ഥിതി മോശമായതോടെ കഴിഞ്ഞ ദിവസം നടന് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ താരമുള്ളത്.
താരം ആശുപത്രിയില്‍ ആണെന്ന വാര്‍ത്ത സിനിമ പ്രേമികളെ ആശങ്കലില് ആഴ്ത്തിയിരുന്നു. താരത്തിന്റെ അസുഖ വിവരം പുറത്ത് എത്തിയതോടെ ഇന്നസെന്റിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു സിനിമ പ്രേമികള്‍. ഇപ്പോഴിത മലയാളി സിനിമ പ്രേമികള്‍ക്ക് ആശ്വാസം നല്കുന്ന വാര്‍ത്തയാണ് എത്തുന്നത്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന് ഇന്നസന്റിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി എന്നാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ശരീരം ഇപ്പോള്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലാണ് താരം.
ക്യാന്‍സറിനെ അതിജീവിച്ച് ജീവിതത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ് ഇന്നസന്റ്. കാന്‍സര്‍ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട താരം മറ്റുള്ളവര്‍ക്കെല്ലാം ഒരു പ്രചോദനമാണ്.
കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നത് ഉള്‍പ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.അതേസമയം ചാലക്കുടി മണ്ഡലത്തിലെ മുന്‍ എം പി ആയിരുന്നു താരം. എം പി ആയിരുന്നപ്പോള്‍ അഞ്ചിടത്ത് കാന്‍സര്‍ പരിശോധന സംവിധാനങ്ങള്‍ സ്ഥാപിച്ചിരുന്നു.
അങ്കമാലി. ചാലക്കുടി, ആലുവ, പെരുമ്പാവൂര്‍ എന്നീ അഞ്ച് സ്ഥലങ്ങളില്‍ ആണ് മാമോഗ്രാം ചികിത്സാ കേന്ദ്രം സ്ഥാപിച്ചത്. അതേസമയം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘മകള്‍’, ‘കടുവ’ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ ഇന്നസന്റ് ശ്രദ്ധേയവേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.
ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന് സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലും അദ്ദേഹം ഭാഗമാണ്.
Discussion about this post