ഓസ്കര് പുരസ്കാര വേദിയില്‍ നടന് വില്‍ സ്മിത്ത് അവതാരകന് ക്രിസ് റോക്കിന്റെ മുഖത്ത് അടിച്ച സംഭവം വലിയ വാര്‍ത്ത ശ്രദ്ധ നേടിയിരുന്നു. വില്‍സ്മിത്തിന്റെ പ്രവര്‍ത്തിയെ അഭിനന്ദിച്ചും പ്രശംസിച്ചും നിരവധി പേര് എത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ വില്‍സ്മിത്തിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ജൂഡ് ആന്തണി ജോസഫ്. ‘റിയല്‍ സ്റ്റാര്‍ വിത്ത് ഹിസ് വൈഫ്’ എന്ന അടിക്കുറിപ്പോടുകൂടി വില്‍ സ്മിത്തിന്റെയും ഭാര്യ ജെയ്ഡ പിന്കറ്റിന്റെയും ചിത്രം പങ്കുവച്ചുകൊണ്ടാണ് ജൂഡിന്റെ കുറിപ്പ്.
അമ്മ, പെങ്ങള്, ഭാര്യ, മകള്‍ എന്നിവരെ അപമാനിച്ചാല്‍ ആ സ്പോട്ടില്‍ തന്നെ അപമാനിക്കുന്നവന് അടി കൊടുക്കണം. നിങ്ങളുടെ മുന്നില്‍ വെച്ച് അവരെ അപമാനിച്ചിട്ട് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങള്‍ ആരാണെങ്കിലും കാര്യമില്ല. ഫിലോസഫി പുഴുങ്ങി തിന്നാന്‍ മാത്രം കൊള്ളാം- എന്നാണ് വില്‍സ്മിത്തിനെ പ്രശംസിച്ച് ജൂഡ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചത്.
ഭാര്യയ്ക്കു മുടിയില്ലാത്തതിനെ കളിയാക്കിക്കൊണ്ടുള്ള അവതാരകന്റെ കമന്റാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. അലോപ്പേഷ്യ രോഗത്തെ തുടര്‍ന്ന് മുടി ഷേവ് ചെയ്ത വില്‍ സ്മിത്തിന്റൈ ഭാര്യ ജേഡയെ ബോഡി ഷെയിമിങ് ചെയ്ത് സംസാരിച്ചിരുന്നു ക്രിസ് റോക്ക്.
പിന്നാലെ വേദിയിലേക്ക് എത്തിയ വില്‍സ്മിത്ത് ക്രിസ് റോക്കിന്റെ മുഖത്ത് അടിക്കുകയായിരുന്നു. ‘നിന്റെ വൃത്തികെട്ട വായ കൊണ്ട് എന്റെ ഭാര്യയെക്കുറിച്ചു പറയരുതെന്നും വില്‍സ്മിത്ത് പറഞ്ഞിരുന്നു.
Discussion about this post