ഓം ശാന്തി ഓശാനയ്ക്കും ഒരു മുത്തശ്ശി ഗദയ്ക്കും ശേഷം വീണ്ടുമൊരു സ്ത്രീകേന്ദ്രീകൃത കഥയുമായി സംവിധായകന് ജൂഡ് ആന്റണി ജോസഫ്. അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം ജൂലൈ 5ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും.
പ്രസവിക്കാന്‍ ഇഷ്ടമില്ലാത്ത പെണ്‍കുട്ടിയുടെ കഥയാണ് സാറാസ് പറയുന്നത്. സണ്ണിവെയ്ന് ആണ് ചിത്രത്തിലെ നായകന്. അന്ന ബെന്നിനൊപ്പം അച്ഛന് ബെന്നി പി. നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
വിനീത് ശ്രീനിവാസന്, മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
കഥ അക്ഷയ് ഹരീഷ്, നിമിഷ് രവിയാണ് ക്യാമറ. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് ഈണം പകര്‍ന്നിരിക്കുന്നത്. വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ആദ്യമായി ഒരുമിച്ച് സിനിമയില്‍ പാടുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ക്ലാസ്മേറ്റ് അടക്കം മലയാളത്തിലെ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് ശാന്ത മുരളിയും പി.കെ. മുരളീധരനുമാണ് ചിത്രം നിര്‍മിക്കുന്നത്.
Discussion about this post