മുപ്പത്തി അഞ്ച് വര്‍ഷമായി സ്ക്രീനില്‍ നിറഞ്ഞ് നില്ക്കുന്ന താരമാണ് നീന കുറുപ്പ് . 1987 ഫെബ്രുവരി 12-ന് പുറത്തിറങ്ങിയ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നീന, സ്ക്രീനിന്റെ വലുപ്പമൊന്നും നോക്കാതെ അഭിനയ രംഗത്തുണ്ട്. സിനിമയായാലും ഷോര്ട്ട്ഫിലിമായാലും കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടാല്‍ നീന അതു ചെയ്തിരിക്കും.
35 വര്‍ഷമായിട്ടും നീനകുറുപ്പ് സ്ക്രീനില്‍ സജീവമായി നില്‍ക്കുന്നതിന്റെ രഹസ്യവും ഈ ചുറുചുറുക്കാണ്. ലേഡി മമ്മൂട്ടി എന്നൊരു വിളിപ്പേരും നീന കുറിപ്പിനുണ്ട്. പ്രായമാകാത്ത നടിയെന്നാണ് ആരാധകര്‍ താരത്തെ വിളിക്കുന്നത്.
അതേസമയം സിനിമയില്‍ നിന്നുണ്ടായ ദുഖകരമായ സംഭവം വിശദീകരിക്കുകയാണ് താരം ഇപ്പോള്‍. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം സിനിമയില്‍ വിഷമം തോന്നിയ സംഭവ പറഞ്ഞത്. ‘മിഖായേലിന്റെ സന്തതികള്‍’ എന്ന ടിവി സീരിയലിന്റെ രണ്ടാം ഭാഗമായിട്ടാണ് ബിജു മേനോന് നായകനായി ‘പുത്രന്’ എന്ന സിനിമ വന്നത്.
സീരിയലില്‍ ബിജു മേനോന് ചെയ്ത അലോഷിയുടെ കാമുകിയായ ലേഖയെ അവതരിപ്പിച്ചത് ഞാനായിരുന്നു. പക്ഷേ, സിനിമ വന്നപ്പോള്‍ ലേഖ ഞാനല്ല.എന്നോടൊന്നു പറഞ്ഞതുപോലുമില്ല. 27 വര്‍ഷം മുന്‍പു നടന്ന കാര്യമാണെങ്കിലും ആ ഒഴിവാക്കല്‍ ഇപ്പോഴും വേദന തന്നെയാണെന്നാണ് നീന കുറുപ്പ് പറയുന്നത്.
ഒരു ഉണങ്ങാത്ത മുറിവ്. അതുപോലെതന്നെ, ഷൂട്ട് തുടങ്ങുന്ന തീയതി വരെ ഉറപ്പിച്ചതിനുശേഷം ഒഴിവാക്കിയ രണ്ടു മൂന്നു സംഭവങ്ങളുമുണ്ട്. ആവശ്യത്തിനു പ്രായം തോന്നുന്നില്ല, അല്ലെങ്കില്‍ വണ്ണം കുറവാണ് എന്നതൊക്കെ ആയിരുന്നു അവര്‍ പറഞ്ഞ പ്രശ്നം. എന്നെ കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത് ഇതൊന്നും നോക്കാതെയാണോ എന്നോര്‍ത്തിട്ടുണ്ടെങ്കിലും അതൊരു വിഷമമായി ഞാന്‍ കൊണ്ടുനടക്കുന്നില്ല. എല്ലാം മനസിന്റെ സ്ട്രോങ് റൂമില്‍ പൂട്ടിവച്ചിരിക്കുകയാണ്, ഭാവിയിലേക്കുള്ള പാഠങ്ങളായി എന്നും താരം പറഞ്ഞു.
Discussion about this post