മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളാണ് റോഷന് ആന്‍ഡ്രൂസ്. മികച്ച നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകന്റെതായി അവസാനം തീയറ്ററില്‍ എത്തിയ ചിത്രം സാറ്റര്‍ഡേ നൈറ്റ് ആയിരുന്നു.നിവിന്‍ പോളി നായകനായി എത്തിയ ചിത്രം തീയറ്ററില്‍ വന്‍ പരാജയമായിരുന്നു. സിനിമയുടെ പരാജയത്തിന് പിന്നാലെ സംവിധായകനും സിനിമയ്ക്കും എതിരെ വലിയ വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.
ഇതോടെ തനിക്കും തന്റെ സിനിമയ്ക്കും നേരെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് റോഷന് ആന്‍ഡ്രൂസ് എത്തിയിരുന്നു. കൊറിയയില്‍ ആരും സിനിമയെ വിമര്‍ശിക്കാറില്ല എന്നായിരുന്നു സംവിധായകന് പറഞ്ഞത്.
ഇത് വലിയ ട്രോളുകള്‍ക്കും കാരണമായിരുന്നു. ഇപ്പോഴിത വിഷയത്തില്‍ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്.
പുതിയ സിനിമകള്‍ ഇറങ്ങുമ്പോള്‍ വരുന്ന നിരൂപണങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായത്തില്‍ ഉറച്ച് നില്ക്കുന്നതായി സംവിധായകന് റോഷന് ആന്‍ഡ്രൂസ് പറഞ്ഞു.
സാറ്റര്‍ഡേ നൈറ്റ് എന്ന തന്റെ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ അഭിപ്രായങ്ങള്‍ വിവാദത്തിനായി വളച്ചൊടിച്ചുവെന്നാണ് റോഷന് പറയുന്നത്. പ്രബുദ്ധരായ പ്രേക്ഷകരെയല്ല, നിരൂപണം നടത്തുന്നവരുടെ നിലവാര തകര്‍ച്ച സംബന്ധിച്ചാണ് താന്‍ പറയുന്നത് എന്നും റോഷന് ആന്‍ഡ്രൂസ് പറഞ്ഞു.
യൂട്യൂബില്‍ സിനിമ നിരൂപണവും റിവ്യൂവും നടത്തുന്നവരില്‍ കൂടുതല്‍ പേരും ക്വട്ടേഷന്‍ സംഘമാണെന്നും, മോശം റിവ്യൂ നല്‍കും എന്ന് പറഞ്ഞ് നിര്‍മ്മാതാക്കളെ ഭീഷണിപ്പെടുത്തുവരുണ്ടെന്നും റോഷന് ആന്‍ഡ്രൂസ് പറഞ്ഞു. മനോരമയോട് ആയിരുന്നു റോഷന് ആന്‍ഡ്രൂസ് ഇക്കാര്യം പറഞ്ഞത്. മലയാളത്തില്‍ നല്ല റിവ്യൂ ചെയ്യുന്ന യൂട്യൂബ് നിരൂപകരും ഉണ്ട്. പക്ഷെ അവര്‍ വളരെ കുറവാണ്. കൂടുതല്‍ പേരും ക്വട്ടേഷന്‍ സംഘമാണ്. മോശം റിവ്യൂ നല്‍കും എന്ന് പറഞ്ഞ് നിര്‍മ്മാതാക്കളെ ഭീഷണിപ്പെടുത്തുന്നു.
എന്റെ സിനിമ ‘മുംബൈ പൊലീസ്’ ഇറങ്ങിയപ്പോള്‍ ഒരു നിരൂപകന് 25,000 രൂപ നിര്‍മാതാവിനോട് വാങ്ങി. പണം കൊടുത്തില്ല എങ്കില്‍ ചിത്രത്തിലെ നായകന് പൃഥ്വിരാജ് ഗേ ആണെന്ന് പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഞങ്ങള്‍ ചാനലിന്റെ പ്രധാന വ്യക്തിയെ വിളിച്ചു. ഞങ്ങള്‍ക്കും പരിപാടി അവതരിപ്പിക്കേണ്ടേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി എന്നും റോഷന് ആന്‍ഡ്രൂസ് പറഞ്ഞു.
യൂട്യൂബ് നിരൂപകര്‍ തിയേറ്ററില്‍ ഇടിച്ചുകയറി ഇടവേളയില്‍ ആഭിപ്രായം ചോദിക്കുകയാണ്. പലര്‍ക്കും പല അഭിപ്രായം ആയിരിക്കും. ചിലര്‍ക്ക് ഇഷ്ടപ്പെടും ചിലര്‍ക്ക് ഇഷ്ടപ്പെടില്ല.ഇഷ്ട പെടാത്തവരുടെ അഭിപ്രായം പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഇവര്‍ നിര്‍മ്മാതാവിനെ ഭീഷണിപ്പെടുത്തുകയാണ് പലരും ചെയ്യുക. ഇത്തരക്കാരെ തിയേറ്ററില്‍ കയറ്റാതിരിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ ശ്രദ്ധിക്കണം.ഇക്കാര്യം ശ്രദ്ധിക്കാന്‍ നിര്മ്മായതാവും തിയേറ്റര്‍ ഉടമയുമായ ആന്റണി പെരുമ്പാവൂരിനോടും മറ്റും നേരിട്ട് അഭ്യര്ഥിമച്ചിട്ടുണ്ടെന്നും റോഷന് ആന്‍ഡ്രൂസ് പറഞ്ഞു.
Discussion about this post