മലയാളികളുടെ പ്രിയതാരങ്ങളില്‍ ഒരാളായിരുന്നു ശാലു മേനോന്. സിനിമയിലും സീരിയലിലും സജീവമായിരുന്ന താരത്തിന് നിരവധി ആരാധകരുണ്ടായിരുന്നു. സിനിമയിലും സീരിയലിലും തിളങ്ങി നില്ക്കുന്ന സമയത്ത് താരം സോളാര്‍ കേസില്‍ അകപ്പെടുകയും ജയില്‍ വാസം അനുഭവിക്കുകയും ചെയ്തുരുന്നു.
ജയില്‍ മോചിതയായ താരം തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളും പ്രതിസന്ധികളുമെല്ലാം അതിജീവിച്ച് ഇന്ന് ശക്തമായി തന്നെ തിരികെ വരികയാണ്. തന്റെ ഡാന്‍സ് സ്കൂളുമായി താരം തിരക്കിലാണ്.
ഇപ്പോഴിത താരം നല്കിയ പുതിയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ പോകേണ്ടി വന്നതിനെ കുറിച്ച് മനസ് തുറക്കുകയാണ് താരം. ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
ആ കാലഘട്ടം കഴിഞ്ഞിട്ട് എട്ടൊമ്പത് വര്‍ഷമായി എന്നാണ് താരം പറയുന്നത്. ജയില്‍ സിനിമയില്‍ മാത്രമാണ് കണ്ടിട്ടുള്ളത്. ജയില്‍ ജീവിതം തന്നെ ബോള്‍ഡാക്കി മാറ്റി എന്നും താരം പറഞ്ഞു.
ജയിലിലെ ആദ്യ ഒരാഴ്ച ഭയങ്കര ബുദ്ധിമുട്ടായിരുന്നുവെന്നും നടി പറയുന്നു. അഴിക്കകത്താണല്ലോ. പ്രത്യേക പരിഗണനയൊന്നുമില്ലായിരുന്നു
പായ് നിലത്ത് വിരിച്ചു കിടക്കണം എന്നും താരം പറയുന്നു.
ഒത്തിരി ആള്‍ക്കാരുടെ ഇടയിലായിരുന്നില്ല, രണ്ട് പേര് മാത്രമായിരുന്നു ഞാന്‍ കിടന്ന മുറിയിലുണ്ടായിരുന്നത്. മറ്റുള്ള സെല്ലില്‍ പന്ത്രണ്ട് പേരൊക്കെയുണ്ടാകുന്നതാണ്.അത് മാത്രമാണ് എനിക്ക് കിട്ടിയ പരിഗണന എന്നും താരം പറയുന്നു.
സെല്ലില്‍ ഫാന്‍ ഉപയോഗിക്കാന്‍ പറ്റില്ലായിരുന്നുവെന്നും നടി ഓര്‍ക്കുന്നു. കൊതുകിന്റെ ശല്യമുണ്ട്. ക്രീമൊന്നും ഉപയോഗിക്കാന്‍ പറ്റില്ല. കൊതുകൊക്കെ കടിച്ച്, അമ്മ കാണാന്‍ വരുമ്പോള്‍ എന്റെ മുഖമൊക്കെ മനസിലാക്കാന്‍ പറ്റാത്ത വിധമായിരുന്നു. ഒരാഴ്ച ബുദ്ധിമുട്ടായിരുന്നുവെന്നും നടി പറഞ്ഞു.
ആ സംഭവത്തിന് ശേഷം അധികം ആരേയും വിശ്വസിക്കരുതെന്ന പാഠം ഞാന്‍ പഠിച്ചുവെന്നും താരം പറയുന്നു.ഞാന്‍ എല്ലാവരേയും വിശ്വസിക്കുന്നയാളായിരുന്നു. പക്ഷെ അത് പാടില്ല, അധികം ആരേയും വിശ്വസിക്കരുതെന്ന പാഠം ഞാന്‍ പഠിച്ചു എന്നും നടി പറഞ്ഞു.
ജയില്‍ വാസം എന്നെ ബോള്‍ഡ് ആക്കിയെന്നും താരം പറഞ്ഞു.എന്റെ ജാതകത്തില്‍ ജയില്‍വാസമുണ്ടായിരുന്നു. ജോത്സ്യത്തില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍ എന്നും നടി പറയുന്നു.
Discussion about this post