#സീതാരാമം
ഇന്നേവരെ സ്ക്രീനിൽ കണ്ട ഏറ്റവും മികച്ച പ്രണയാനുഭവങ്ങളിൽ ഒന്നാണ് എനിക്ക് #സീതാരാമം..
ഗംഭീരം എന്നുപറഞ്ഞാൽ പോര അതിഗംഭീരം എന്നു പറയാവുന്ന ഒരു ഫീൽ അത് ബാക്കി വെക്കുന്നു.., തിയേറ്ററിൽ നിന്നിറങ്ങി മണിക്കൂറുകൾ കഴിഞ്ഞിട്ടും..
മണിക്കൂറുകൾ അല്ല ദിവസങ്ങൾ കഴിഞ്ഞാലും അതിന്റെ ഹാങ്ങ് ഓവർ ഒരു നൊമ്പരാലസ്യമായി മനസ്സിൽ നീറിപ്പുകഞ്ഞ് കിടക്കും.
ജീവിതത്തിൽ എന്നെങ്കിലുമൊക്കെ പ്രണയിച്ചവർക്കും ഇപ്പോഴും പ്രണയിച്ചു കൊണ്ടിരിക്കുന്നവർക്കും പ്രണയം ഉള്ളിലൊളിപ്പിച്ച് പുറത്തെടുക്കാതെ കാത്തുവെക്കുന്നവർക്കും ഈയൊരു പ്രണയകാവ്യത്തിൽ നിന്നും പുറത്തുകടക്കുക ഇത്തിരിപാടായിരിക്കും..
തരളഹൃദയനായതുകൊണ്ടുള്ള പേഴ്സണൽ വൈകാരികത ആവുമെന്ന് കരുതി പുറത്തിറങ്ങാനായി എണീറ്റപ്പോൾ , അതിന്. പോലുമാവാതെ തിയേറ്ററിൽ തരിച്ചിരിക്കുന്ന നല്ലൊരു ശതമാനം പ്രേക്ഷകരെ പിറകിൽ കണ്ട് അവിടെ തന്നെ ഇരുന്നുപോയി..
( മുന്നിലെ റോയിൽ ആണ് ടിക്കറ്റ് കിട്ടിയിരുന്നത്. സിനിമ കണ്ടത്.. അതൊന്നും അറിഞ്ഞതേയില്ല)
സീതാരാമത്തെയും ലെഫ്റ്റനന്റ് റാം എന്ന ഹീറോയേയും കുറിച്ച് ചിന്തിക്കുമ്പോൾ DQ വിനെ ഒരു അതിഭാഗ്യവാൻ എന്ന് വിളിക്കാൻ ആണ് തോന്നുന്നത്.. കാരണം അയാളുടെ പേഴ്സണൽ ചാമിനപ്പുറം, പ്രായത്തിന് അനുയോജ്യനായ ഏത് നടൻ ചെയ്താലും classic ആയി മാറുമായിരുന്ന ഒരു ഷുവർ ബെറ്റ് മൂവി ആണിത്. അത് കറക്റ്റ് ആയി അയാൾക്ക് തന്നെ കിട്ടി.. അതിലൂടെ ഒരു പാൻ ഇൻഡ്യൻ തെലുങ്ക് ബ്ലോക്ക് ബസ്റ്ററും..
ഹനു രാഘവ്പുടി എന്നൊരു സംവിധായകന്റെ പേര് ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ്.. പക്ഷെ well scripted, well built, timeless love saga എന്നൊക്കെയേ അങ്ങേരുടെ സിനിമയെ കുറിച്ച് ഏറ്റവും ലളിതമായി വിശേഷിപ്പിക്കാനാവൂ..
അസാമാന്യമായ ഒരു ഇന്റർവെൽ പഞ്ച്..മറ്റാരായാലും ക്ളീഷേ ആക്കുമായിരുന്ന എൻഡിന് കൊടുത്ത അസാധ്യമായൊരു ഫിനിഷിംഗ്
മൃണാൾ താക്കൂർ എന്ന നടിയുടെ പേരും ഞാൻ ആദ്യമായി കേൾക്കുകയാണ്.. അവരുടെ പെർഫോമൻസിനെ വിശേഷിപ്പിക്കാൻ വാക്കുകൾ അപര്യാപ്തം. Ohhh.. ഒരു തീജ്വാല പോലെയുള്ള ക്ളൈമാക്സിൽ ഒക്കെ..
കൂടുതൽ പറയുന്നില്ല..കാലാതീതം..ഭാഷാതീതം..It’s Precious..❤️
Discussion about this post