മലയാളത്തിന്റെ പാൻ ഇന്ത്യൻ സ്റ്റാർ ആണ് ദുല്‍ഖര്‍ സല്മാന്. ദുൽഖർ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’.
മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന് അഭിലാഷ് ജോഷി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രം അണിയറയിൽ പുരോഗമിക്കുകയാണ്.
ഇതിനിടയിൽ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു. ദുൽഖർ പങ്കുവച്ച പോസ്റ്റർ
മലയാള സിനിമയിലെ നിരവധി താരങ്ങളായിരുന്നു ഷെയര്‍ ചെയ്തത്.ചിത്രത്തിന്റെ പോസ്റ്റര്‍ നടന് ഷൈജു കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
എന്നാല്‍ പോസ്റ്റര്‍ പങ്കുവച്ചതിന് പിന്നാലെ സൈജു കുറിപ്പിന്റെ ഒരു ആരാധകന് ഈ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരുന്നു.
ദുൽഖറിനെ കുറിച്ചുള്ള മോശം കമന്റ് ആയിരുന്നു ഈ ആരാധകർ കുറിച്ചത്.സൈജു, നിങ്ങളുടെ സിനിമയൊന്നും ഒരു വാക്കുകൊണ്ട് പോലും പ്രമോട്ട് ചെയ്യാത്ത ഇവനെയൊക്കെ എന്തിനാണ് ഇങ്ങനെ താങ്ങുന്നത്”എന്നായിരുന്നു കമന്റ്.
ഈ കമന്റ് ശ്രദ്ധയിൽപ്പെട്ട സൈജു കുറുപ്പ് കമ്മെന്റുമായി എത്തുകയായിയുന്നു. ബ്രോ, നിങ്ങൾ പറയുന്നത് തെറ്റാണ്.ദുൽഖർ തന്റെ അടുത്ത സുഹൃത്താണ് എന്നായിരുന്നു സൈജുവിന്റെ പ്രതികരണം.
സഹോദരാ, നിങ്ങള്‍ പറയുന്നത് തെറ്റാണ്. ദുല്‍ഖര്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. മാത്രമല്ല എന്നെ ആഴത്തില്‍ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ പ്രധാന വേഷത്തിലെത്തിയ ‘ഉപചാരപൂര്‍വം ഗുണ്ടാ ജയന്’ എന്ന ചിത്രം നിര്‍മിച്ചത് ദുല്‍ഖറാണ്.
ഇങ്ങനെയുള്ള കമന്റുകള്‍ ദയവ് ചെയ്ത് പോസ്റ്റ് ചെയ്യരുതെന്ന് അപേക്ഷിക്കുന്നു. അദ്ദേഹം എല്ലായ്പ്പോഴും നിസ്വാര്‍ഥമായി ആളുകളെ സഹായിക്കുന്നു” എന്നാണ് സൈജുവിന്റെ മറുപടി.
സൈജുവിന്റെ മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. ദുൽഖർ ഇത്രയും വലിയ ഹൃദയത്തിന് ഉടമ ആയിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
അതേസമയം കിങ് ഓഫ് കൊത്ത ആണ് ദുൽഖർ നായകനാകുന്ന പുതിയ ചിത്രം.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ മാസ് ഗ്യാങ്സ്റ്റർ ചിത്രമായി ഒരുക്കുന്ന ചിത്രത്തിൽ നടി ശാന്തി കൃഷ്ണയും ഒരു പ്രധാന കഥാപാത്രമായി എത്തും.
Discussion about this post