തമിഴിലെ മികച്ച നടിയാണ് വരലക്ഷ്മി ശരത് കുമാര്‍. അച്ഛന് ശരത് കുമാറിന്റെ പാത പിന്തുടര്ന്ന് പോട പോടീ എന്ന ചിത്രത്തിലൂടെയായിരുന്നു താരം അഭിനയ രംഗത്തേക്ക് എത്തിയത്. ചിമ്പുവിന്റെ നായികയായിട്ടാണ് എത്തിയതെങ്കിലും വേണ്ടത്ര ശ്രദ്ധ നേടാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് കന്നടയിലും മലയാള ചിത്രം മമ്മൂട്ടി നായകനായ കസബയിലും അഭിനയിച്ചു. പീന്നീട് അഭിനയിച്ച താരൈ തപ്പട്ടെ എന്ന ചിത്രത്തിലൂടെ തന്റെ അഭിനയ മികവ് തെളിയിക്കാന്‍ താരത്തിനായി. പിന്നീട് കൈ നിറയെ ചിത്രങ്ങളാണ് താരത്തിന് ലഭിച്ചത്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം കൂടിയാണ് വരലക്ഷ്മി. തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും താരം ഇതിലൂടെ പങ്കു വയ്ക്കാറുണ്ട്. ഇപ്പോള്‍ താരം പങ്കുവച്ച പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. എന്റെ മകനെ ഞാന്‍ പരിചയപ്പെടുത്തുന്നു എന്ന കുറിപ്പില്‍ ഒരു വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.
വിവാഹിതയാകാത്ത വരലക്ഷ്മിക്ക് കുട്ടി എപ്പോള്‍ ഉണ്ടായി, അതോ ദത്ത് എടുത്തോ തുടങ്ങിയ സംശയത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ തന്റെ പട്ടി കുട്ടിയെയാണ് താരം മകന് എന്ന് അഭിസംബോധന ചെയ്തിരിക്കുന്നത് എന്ന് ആരാധകര്‍ക്ക് വീഡിയോ കണ്ടതോടെയാണ് മനസ്സിലായത്.
ഗുച്ചി വരലക്ഷ്മി എന്നാണ് താരത്തിന്റെ പട്ടിക്കുട്ടിയുടെ പേര്. നായക്കുട്ടിക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടും തുറന്നു. ഗുച്ചിയുടെ ഇന്‍സ്റ്റഗ്രാമില്‍ നോക്കിയാല്‍ വരലക്ഷ്മിയുമായുള്ള ചില ചിത്രങ്ങളും വീഡിയോയും കാണാം. രാജമാത ശിവകാമിയെ പോലെ (ബാഹുബലി) തന്റെ കുഞ്ഞിനെ ഉയര്‍ത്തി പിടിയ്ക്കുന്ന ഒരു വീഡിയോയും വരലക്ഷ്മി പങ്കുവച്ചിട്ടുണ്ട്. ഇത് കൂടാതെ വേറെയും രസകരമായ ചില വീഡിയോകളും ഗുച്ചിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ കാണാം.
നിലവില്‍ മൂന്ന് വളര്‍ത്തമൃഗങ്ങള്‍ വരലക്ഷ്മിയ്ക്കുണ്ട്. ഈ കുടുംബത്തിലേക്ക് അവസാനമെത്തിയ ആളാണ് ഗുച്ചി. വളര്‍ത്തു നായകളോട് മാത്രമല്ല, തെരുവ് നായകളോടുമുള്ള സ്നേഹവും വരലക്ഷ്മി പ്രകടിപ്പിച്ചിട്ടുണ്ട്. ഈ കൊവിഡ് കാലഘട്ടത്ത് തെരുവുനായകള്‍ക്ക് ഭക്ഷണമെത്തിച്ചു കൊടുക്കുന്ന കാര്യത്തില്‍ മുന്നിലായിരുന്നു താരപുത്രി.
View this post on Instagram
Discussion about this post