മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കാര്‍ത്തിക. മലയാളത്തില്‍ എണ്‍പതുകളിലെ മിന്നും താരമായിരുന്നു കാര്‍ത്തിക. മോഹന്‍ലാല്‍-കാര്‍ത്തിക ജോഡികളുടെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഇന്നും മലയാള പ്രേക്ഷകരുടെ ഇഷ്ട സിനിമ ലിസ്റ്റില്‍ ഇടംപിടിച്ച ചിത്രങ്ങളാണ്.
മലയാള സിനിമയില്‍ ക്ലീന്‍ ഇമേജുണ്ടായിരുന്ന നായികമാരിലോരാളായിരുന്നു കാര്‍ത്തിക. നല്ല റോളുകള്‍ മാത്രം അഭിനയിച്ച കാര്‍ത്തിക ഒരിക്കലും നായകന് തൊട്ട് അഭിനയിക്കുന്നത് അനുവദിച്ചിരുന്നില്ല.
മലയാളത്തില്‍ തിളങ്ങി നിന്ന സമയത്താണ് ഉലകനായകന് കമല്‍ ഹാസന്റെ നായകനിലേക്ക് താരത്തിന് ക്ഷണം കിട്ടുന്നത്. അവിടെയും താരം തിളങ്ങിയെങ്കിലും പിന്നീട് തമിഴില്‍ താരം അഭിനയിച്ചില്ല. പിന്നാലെ മലയാള സിനിമയില്‍ നിന്നും താരം പതിയെ പിന്മാറി തുടങ്ങി.
മലയാളത്തിലും തമിഴിലും തിളങ്ങിയ കാര്‍ത്തിക അഭിനയം നിര്‍ത്താന്‍ കാരണം കമല്‍ ഹാസനാണ് എന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. മലയാളത്തില്‍ തിളങ്ങി നിന്ന സമയത്തായിരുന്നു ഉലകനായകന് കമല്‍ ഹസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്ത നായകനില്‍ അഭിനയിക്കാനുള്ള ക്ഷണം കാര്‍ത്തികയെ തേടിയെത്തിയത്.
കാര്‍ത്തികയ്ക്ക് പറ്റിയ സിനിമാ രീതിയല്ല തമിഴിലുള്ളതെന്ന് പലരും പറഞ്ഞു. എന്നാല്‍ നായകനെ വിട്ടുകളയാന്‍ കാര്‍ത്തിക തയ്യാറായില്ല. അങ്ങനെ തമിഴകത്ത് കാര്‍ത്തിക എത്തി.
നായകനില്‍ കമലിന്റെ മകളായി കാര്‍ത്തികയും മകനായി നിഴലുകള്‍ രവിയുമായിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രത്യേക ഫോട്ടോഷൂട്ട് കമല്‍ ഹസന് പദ്ധതിയിട്ടു.ഒരു പ്രത്യേക രീതിയില്‍ ഫോട്ടോ എടുക്കാന്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറെ കമല്‍ ചുമതലപ്പെടുത്തി. കാര്‍ത്തികയുടേയും രവിയുടേയും തോളത്ത് കൈവച്ചു കമല്‍ നില്ക്കുന്ന ഫോട്ടോയാണ് ഉദ്ദേശിച്ചത്. ഫോട്ടോ ഷൂട്ടിന്റെ കാര്യം കാര്‍ത്തികയേയും രവിയേയും അറിയിക്കുകയും ചെയ്തു.
ഫോട്ടോഗ്രാഫര്‍ ക്ലിക്ക് ചെയ്യാന്‍ തുടങ്ങുന്ന സമയത്ത് കമല്‍ കാര്‍ത്തികയുടേയും രവിയുടേയും തോളില്‍ കൈവച്ചു. ഉടന്‍ കാര്‍ത്തിക തട്ടിമാറ്റി. ആദ്യം കൈ തട്ടിമാറ്റല്‍ കമല്‍ കാര്യമാക്കിയില്ല. രണ്ടാമത് വീണ്ടും ഫോട്ടോ ഷൂട്ടിന് ഒരുങ്ങി. അപ്പോള്‍ തോളില്‍ കൈവച്ചപ്പോഴും കാര്‍ത്തിക ഇഷ്ടമില്ലാത്ത തരത്തില്‍ പെരുമാറി. കൈ തട്ടിമാറ്റുകയും ചെയ്തു. ഇത്തവണ പക്ഷേ കമലിന് അത് പിടിച്ചില്ല. എന്താ നീ കാണിച്ചത്? ഇതെന്താ തമാശയാണോ? എന്നായിരുന്നു കമലിന്റെ ചോദ്യം.
എനിക്ക് ഇങ്ങനെയൊന്നും പോസ് ചെയ്യാനാകില്ലെന്നായിരുന്ന കാര്‍ത്തികയുടെ മറുപടി. അതിന് ഇതെന്താ മോശപ്പെട്ട രംഗമാണോ? കമല്‍ ശബ്ദമുയര്‍ത്തി ചോദിച്ചു. എന്തായാലും ആവശ്യമില്ലാതെ തൊട്ടഭിനയിക്കുന്നത് എനിക്കിഷ്ടമില്ല. കാര്‍ത്തിക വെട്ടിത്തുറന്ന് പറഞ്ഞു. അതോടെ കമലിന് ദേഷ്യം കൂടി. പിന്നീട് ഫോട്ടോഷൂട്ട് നടന്നില്ല.
അതു കഴിഞ്ഞായിരുന്നു ചിത്രത്തില്‍ കാര്‍ത്തികയെ തല്ലുന്ന രംഗം അഭിനയിക്കാനെത്തിയത്. എല്ലാം മറന്നത് പോലെ കാര്‍ത്തികയോട് സൗഹൃദത്തോടെ പെരുമാറിയിരുന്ന കമല്‍ വാശിതീര്‍ക്കാനായി കാര്‍ത്തികയെ ആഞ്ഞടിച്ചു. ആ അടിയില്‍ കാര്‍ത്തികയുടെ ചെവിയില്‍ നിന്ന് ചോര വന്നു. അടികൊണ്ട കാര്‍ത്തിക വേദനയോടെ നിലവിളിച്ചു. ഇനി തമിഴ് സിനിമ ചെയ്യില്ലെന്ന് കാര്‍ത്തിക തീരുമാനിക്കുകയായിരുന്നു. നായകന് സൂപ്പര്‍ഹിറ്റായെങ്കിലും കാര്‍ത്തിക പിന്നീട് തമിഴില്‍ അഭിനയിച്ചില്ല. പതിയെ മലയാളത്തില്‍ നിന്നും പിന്മാറുകയും ചെയ്തു.
Discussion about this post