ലോകകപ്പില്‍ ഇന്നലെ നടന്ന ശ്രീലങ്ക-പാക്കിസ്ഥാന് മത്സരത്തിലെ പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ വിജയം ഗാസയിലെ ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് പാകിസ്ഥാന് വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാന്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ് പ്ലാറ്റ്ഫോമിലാണ് റിസ്വാന് ഇക്കാര്യം പറഞ്ഞത്.
‘ഈ ജയം ഗാസയിലെ ഞങ്ങളുടെ സഹോദരി-സഹോദരന്മാര്ക്ക് സമര്‍പ്പിക്കുന്നു. വിജയത്തില്‍ ടീമിനായി സംഭാവന ചെയ്യാനായതില്‍ സന്തോഷം. വിജയത്തിന്റെ ക്രെഡിറ്റ് എല്ലാ ടീം അംഗങ്ങള്‍ക്കും പ്രത്യേകിച്ച് ജയം അനായാസമാക്കിയ അബ്ദുള്ള ഷഫീഖിനും ഹസന് അലിക്കുമുള്ളതാണ്.
ഹൈദരാബാദില്‍ ആരാധകര്‍ നല്കിയ സ്വീകരണത്തിനും പിന്തുണക്കും നന്ദി എന്നായിരുന്നു റിസ്വാന് എക്സില്‍ പോസ്റ്റ് ചെയ്തത്. അതേസമയം റിസ്വാന്റെ പരാമര്‍ശം ഐസിസി നിയമങ്ങളുടെ ലംഘനമാണ് എന്നാണ് ഉയരുന്ന വിമര്‍ശനം.
This was for our brothers and sisters in Gaza. 🤲🏼
Happy to contribute in the win. Credits to the whole team and especially Abdullah Shafique and Hassan Ali for making it easier.
Extremely grateful to the people of Hyderabad for the amazing hospitality and support throughout.
— Muhammad Rizwan (@iMRizwanPak) October 11, 2023
ഐസിസി ടൂര്‍ണെമന്റുകളില്‍ കളിക്കാര്‍ രാഷ്ട്രീയ പ്രസ്താവന നടത്തുന്നതിന് വിലക്കുണ്ട്. ഇതിനിടെയാണ് റിസ്വാന് ഇസ്രയേല്‍-പലസ്തീന് വിഷയത്തില്‍ പരസ്യമായി നിലപാടെടുത്ത് രംഗത്തെത്തിയത്.
അതേസമയം അഞ്ച് ദിവസമായി ഇസ്രായേല്‍ ഹമാസ് സംഘര്‍ഷം തുടരുകയാണ്. ഇസ്രായേലില്‍ 123 സൈനികര്‍ അടക്കം 1200 പേരും ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ആയിരം പേരും ഇതുവരെ കൊല്ലപ്പെട്ടു.
Discussion about this post