2017 ല്‍ പുറത്ത് ഇറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘അങ്കമാലി ഡയറീസ്’ എന്ന ആദ്യ ചിത്രത്തിലൂടെ പ്രശസ്തനായ താരമാണ് ആന്റണി വര്‍ഗീസ്. പെപ്പെ എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന താരത്തിന്റെ വിവാഹം കഴിഞ്ഞത് കഴിഞ്ഞ ദിവസമായിരുന്നു.
അങ്കമാലി സ്വദേശി അനീഷ പൗലോസിനെയാണ് താരം മിന്ന് ചാര്‍ത്തിയത്. അങ്കാലിയില്‍ വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു പങ്കെടുത്തത്. ആന്റണിയുടെയും അനീഷയുടെയും പ്രണയ വിവാഹമാണ്. സ്കൂള്‍കാലഘട്ടം മുതല്‍ സുഹൃത്തുക്കളായിരുന്നു ഇരുവരും. വിദേശത്ത് നഴ്സ് ആയി ജോലി ചെയ്യുകയാണ് അനീഷ.
വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ താരത്തിന്റെ വിവാഹ റിസപ്ന് വീഡിയോയാണ് വൈറലാകുന്നത്. താരനിബിഢമായിരുന്നു റിസപ്ഷന്. കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍ വച്ചു നടന്ന ചടങ്ങില്‍ ജയസൂര്യ, ടൊവീനോ തോമസ്, ജോജു ജോര്‍ജ്, വിജയ് ബാബു, സാനിയ ഇയ്യപ്പന്‍ തുടങ്ങി വന്‍താരനിര പങ്കെടുത്തു.
തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നടനാണ് ആന്റണി വര്‍ഗീസ്.അജഗജാന്തരവും ആനപ്പറമ്പിലെ വേള്‍ഡ്് കപ്പുമാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രങ്ങള്‍.
Discussion about this post