തിരുവനന്തപുരം: അര്‍ബുദം ഓരോ തവണ ശരീരത്തെ കാര്‍ന്ന് തിന്നുമ്പോള്‍ ചിരിച്ചു കൊണ്ട് അതിനെ നേരിട്ട വ്യക്തിയാണ് നടി ശരണ്യ. അര്‍ബുദ രോഗത്തില്‍ വിഷമിക്കുന്ന ആയിരക്കണക്കിന് പേര്‍ക്ക് പ്രചോദനമായിരുന്നു ശരണ്യ.
ശരണ്യ ഇന്ന് വേദനകള്‍ ഇല്ലാത്ത ലോകത്തേക്ക് യാത്രയായി. ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 35 വയസ്സായിരുന്നു.
അര്‍ബുദ ബാധയെത്തുടര്‍ന്ന് 11 തവണ സര്‍ജറിക്ക് വിധേയയായ നടിയായിരുന്നു ശരണ്യ. തന്റെ ശരീരത്തില്‍ വീണ്ടുമുണ്ടായ അര്‍ബുദത്തെ തുടച്ച് നീക്കാനുള്ള ചികിത്സയിലായിരുന്നു ശരണ്യ. ഇതിന്റെ ഭാഗമായി സര്‍ജറിയും നടത്തി.
എന്നാല്‍ സര്‍ജറിക്ക് ശേഷമുള്ള ചികിത്സ തുടരുന്നതിനെ മേയ് 23ന് ശരണ്യയ്ക്ക് കോവിഡ് ബാധിച്ചു. ഇതോടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായി. പിന്നാലെ വെന്റിലേറ്റര്‍ ഐസിയുവിലേക്കു മാറ്റി.
ജൂണ്‍ 10ന് നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് മുറിയിലേക്കു മാറ്റിയെങ്കിലും അന്നു രാത്രി തന്നെ പനികൂടി വെന്റിലേറ്റര്‍ ഐസിയുവിലേക്കു മാറ്റിയിരുന്നു. സ്ഥിതി പിന്നീടു വഷളാവുകയായിരുന്നു.
രോഗങ്ങള്‍ കൊണ്ട് അവശരായിരുന്ന അനേകായിരം പേരുടെ പ്രചോദനമായിരുന്ന മാതൃകയാണ് അകാലത്തില്‍ പൊലിഞ്ഞത്. ട്യൂമറിന് എതിരെ പോരാടുന്നവര്‍ക്ക് ഒരു മാതൃകയായിരുന്നു ശരണ്യ.
2012ലാണ് ബ്രെയിന്‍ ട്യൂമര്‍ ആദ്യം തിരിച്ചറിയുന്നത്. പിന്നാലെ നിരവധിത്തവണ ശസ്ത്രക്രിയയ്ക്കു വിധേയയായി.ഓരോ തവണയും തന്റെ ശരീരത്തെ അര്‍ബുദം പിടികൂടിയപ്പോഴും ചിരിച്ചു കൊണ്ട് ശരണ്യ അതിനെ പടപൊരുതി തോല്‍പ്പിച്ചു.
സിനിമ സീരിയല്‍ അഭിനയത്തിലൂടെയാണ് ശരണ്യ പ്രശസ്തയാകുന്നത്. നിരവധി സിനിമകളിലും സീരിയലുകളിലുമാണ് ശരണ്യ അഭിനയിച്ചിട്ടുള്ളത്.
Discussion about this post