ദിലീപിന്റെ ചക്കര മുത്ത് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് സരയൂ മോഹന്‍. പിന്നീട് സീരിയലുകളിലും സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്തു. രമേഷ് പിഷാരടി നായകനായി എത്തിയ കപ്പലുമുതലാളിയിലൂടെ നായികയായും അരങ്ങേറി.
തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. സിനിമ സീരിയല്‍ കൂടാതെ റിയാലിറ്റി ഷോകളിലും താരം എത്തിയിട്ടുണ്ട്. കൂടാതെ ഒരു ഷോര്‍ട്ട് ഫിലിമും താരം സംവിധാനം ചെയ്തിട്ടുണ്ട്.
2016ലായിരുന്നു സരയു വിവാഹിതയായത്. അസോസിയേറ്റ് ഡയറക്ടറായ സനലിനെയാണ് താരം വിവാഹം കഴിച്ചത്. രഞ്ജിത് ശങ്കര്‍, ജീത്തു ജോസഫ്, നിഥിന് രണ്‍ജി പണിക്കര്‍ ഇവര്‍ക്കൊപ്പമെല്ലാം അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വന്തം സിനിമയുടെ പണിപ്പുരയിലാണ്
സനല്‍ ഇപ്പോള്‍.
സരയൂവിന്റെ കലാജീവിതത്തിന് മികച്ച പിന്തുണയാണ് സനല്‍ നല്‍കുന്നത്. എന്നാല്‍ ഭര്‍ത്താവില്‍ തനിക്ക് ഇഷ്ടമല്ലാത്ത കാര്യം വെളിപ്പെടുത്തുകയാണ് സരയൂ ഇപ്പോള്‍. എംജി ശ്രീകുമാറിനൊപ്പം പറയാം നേടാം എന്ന പ്രോഗ്രാമില്‍ പങ്കെടുത്തപ്പോഴായിരുന്നു സരയൂ ഇക്കാര്യം പറഞ്ഞത്.
അടുക്കും ചിട്ടയോടും കൂടി കാര്യങ്ങള്‍ ചെയ്യുന്നതാണ് തനിക്ക് ഇഷ്ടം. എന്നാല്‍ സനലിന് അതിഷ്ടമല്ല. സനലാവട്ടെ ഇത്തരം കാര്യങ്ങളില്‍ മടിയുള്ളയാളാണ്. ഒരു സാധനം എടുത്താല്‍ അതേ സ്ഥലത്ത് തന്നെ തിരിച്ച് വെക്കുന്ന പതിവില്ലെന്നാണ് സരയൂ പറയുന്നത്.
അത് പറഞ്ഞ് ഇടയ്ക്ക് തങ്ങള്‍ വഴക്കുണ്ടാവാറുണ്ടെന്നും സരയൂ പറഞ്ഞു. അത് പോലെ തന്നെ വര്‍ക്കൗട്ട് ചെയ്യാത്തതിനെക്കുറിച്ച് പറഞ്ഞും വഴക്കിടാറുണ്ട്. ഭക്ഷണപ്രിയനാണ് സനല്‍. എന്നാല്‍ അതിന് അനുസരിച്ച് വര്‍ക്കൗട്ട് ചെയ്യാന്‍ മടിയുണ്ടെന്നും സരയു പറഞ്ഞു. സാധാരണ പോലെയുള്ള വഴക്കുകള്‍ ഞങ്ങളുടെ ഇടയിലും ഉണ്ടാവാറുണ്ടെന്നായിരുന്നു സരയു പറഞ്ഞു.
Discussion about this post