ആമസോണ്‍ പ്രൈമിലൂടെ പ്രദര്‍ശനത്തിന് എത്തി പ്രശംസകള്‍ പിടിച്ചു പറ്റിക്കൊണ്ടിരിക്കുകയാണ് ആര്യ നായകനായി എത്തിയ സര്പെട്ട പരമ്പരൈ. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ മിന്നും പ്രകടനമാണ് ആര്യ കാഴ്ച വയ്ക്കുന്നത്.
നാന് കടവുള്‍ എന്ന ചിത്രത്തിന് ശേഷം ആര്യ ഗംഭീര അഭിനയം കാഴ്ച വയ്ക്കുന്ന ചിത്രമാണ് സര്പെട്ട പരമ്പരൈ. 1977 കളിലെ മദ്രാസില്‍ നടക്കുന്ന ഒരു സ്പോര്‍ട്സ് ഡ്രാമയാണ് ചിത്രം. ചിത്രത്തില്‍ ഒരു ബോക്സറായിട്ടാണ് ആര്യ എത്തുന്നത്.
ചിത്രത്തിലെ ആര്യയുടെ അഭിനയത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. ഇതിനിടയില്‍ താരത്തിന്റെ ജീവിതത്തില്‍ മറ്റൊരു സന്തോഷം കൂടി കടന്നു വന്നിരിക്കുകയാണ്.
തെന്നിന്ത്യയുടെ പ്രിയ താരദമ്പതികളായ ആര്യയ്ക്കും സയേഷയ്ക്കും കുഞ്ഞു പിറന്നിരിക്കുകയാണ്. ഇന്നലെയാണ് ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയത്. താരദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നെന്ന സന്തോഷം നടന് വിശാലാണ് പുറത്തുവിട്ടത്.ഇതിനുപിന്നാലെ സഹതാരങ്ങളും ആരാധകരുമടക്കം നിരവധിപ്പേരാണ് ഇവര്‍ക്ക് ആശംസകളറിയിച്ച് എത്തുന്നത്.
2019 മാര്‍ച്ചിലാണ് ആര്യയും സയേഷയും വിവാഹിതരായത്. എന്നാല്‍ സയേഷ ഗര്‍ഭിണിയാണെന്ന വിവരം വിവരം ഇരുവരും പുറത്തുവിട്ടിരുന്നില്ല.
സന്തോഷ് ഒരുക്കിയ ഗജിനികാന്ത് എന്ന ചിത്രത്തില്‍ സയേഷയായിരുന്നു ആര്യയുടെ നായിക. ഈ സിനിമയുടെ സെറ്റില്‍വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2019ലെ പ്രണയദിനത്തിലാണ് വിവാഹിതരാകുന്നെന്ന വാര്‍ത്ത ഇരുവരും പുറത്തുവിട്ടത്.
Discussion about this post