കസ്തൂരിമാന്‍, മഞ്ഞുരുകും കാലം, മിസിസ് ഹിറ്റ്ലര്‍ തുടങ്ങിയ പരമ്പരകളിലൂടെ മലയാള മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ്
ആലീസ് ക്രിസ്റ്റി. നിരവധി ആരാധകരുള്ള താരം അടുത്തിടെയാണ് വിവാഹിതയായത്. പത്തനംതിട്ടക്കാരനായ സജിന്‍ സജി സാമുവലാണ് ആലീസിന് മിന്നുകെട്ടിയത്.
സീരിയല്‍ തിരക്കിനിടയിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം വിവാഹ ശേഷം വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. ഇതിലൂടെ വിവാഹിതയാകാനുള്ള ഒരുക്കങ്ങളും വിശേഷങ്ങളുമെല്ലാം ആലീസ് ആരാധകരുമായി പങ്കുവച്ചിരുന്നു.പ്രിയതാരത്തിന്റെ വിവാഹ വിശേഷം ആരാധകര്‍ ആഘോഷമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഇപ്പോഴിത ഹണിമൂണ്‍ വിശേഷങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് ആലീസ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഹണിമൂണ്‍ വിശേഷങ്ങള്‍ താരം ആരാധകരുമായി പങ്കുവയ്ക്കുന്നത്. ബെഡ്റൂമിലുള്ള ഭര്‍ത്താവിന്റെ സ്വഭാവം കാരണം വഴക്കുണ്ടായിട്ടുണ്ടെന്നാണ് ആലീസ് പറയുന്നത്.ഹണിമൂണിന് പോകുന്നതിന്റെ രണ്ട് ദിവസം മുന്‍പ് രാത്രി പൊരിഞ്ഞ അടി നടന്നുവെന്ന് എന്ന് താരങ്ങള്‍ പറയുന്നു.
ബെഡ്റൂമില്‍ മൊബൈല്‍ ഉപയോഗിക്കുന്നത് ആലീസിന് ഇഷ്ടമല്ല. എന്നാല്‍ വിവാഹത്തിന് ശേഷം ബെഡ് റൂമില്‍ ഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇതേചൊല്ലി തമ്മില്‍ വഴക്കുണ്ടായി എന്നാണ് ഭര്‍ത്താവ് പറയുന്നത്.വഴക്കിന് പിന്നാലെ ആലീസ് ബാഗ് പാക്ക് ചെയ്ത് പോകാന്‍ നോക്കി എന്നും സജി പറയുന്നു.
എന്നാല്‍ താന്‍ ബാഗ് തൂക്കി പോവുകയായിരുന്നില്ല എന്നാണ് ആലീസ് പറയുന്നത്. ഹണിമൂണിന് വേണ്ട ബാഗ് പാക്ക് ചെയ്യുകയായിരുന്നു. പക്ഷെ അതുകണ്ട് ഇച്ചായന് പേടിച്ചു എന്നാണ് ആലീസ് പറയുന്നത്. ഭാര്യാ-ഭര്ത്താക്കന്മാര്ക്ക് ഇടയില്‍ ഫോണ്‍ വലിയ ശത്രുവാണെന്നും സംസാരിക്കാന്‍ സമയമില്ലെന്നും ആലീസ് പറയുന്നു.
ഫോണ്‍ കാരണം പരസ്പരം സംസാരിക്കാന്‍ സമയം പോലും ഉണ്ടാകില്ലെന്നും ആലീസ് പറയുന്നു.
Discussion about this post