നിരവധി ആരാധകരുള്ള മിനിസ്ക്രീന്‍ താരമാണ് അനു ജോസഫ്. മികച്ച ഒരുപിടി പരമ്പരകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. സീരിയല്‍ തിരക്കിനിടയിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് അനു ജോസഫ്.
ഒരു യൂട്യൂബ് ചാനലും താരത്തിന് സ്വന്തമായുണ്ട്. ഇതിലൂടെ തന്റെ വിശേഷങ്ങള്‍ താരം പങ്കുവച്ച് എത്താറുണ്ട്. താരത്തിന്റെ പനങ്കുല പോലുള്ള മുടി മുറിച്ചു കളഞ്ഞുവെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് താരമിപ്പോള്‍. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മുടി മുറിച്ച കാര്യം അനു ജോസഫ് അറിയിച്ചത്. ഒരുപാട് സന്തോഷം തരുന്നൊരു കാര്യം ചെയ്യാന്‍ പോവുകയാണ് താനെന്ന് പറഞ്ഞായിരുന്നു അനു പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്.
പ്രിയതാരം മുടി മുറിച്ച കളഞ്ഞ വിവരം ആരാധകരില്‍ ആദ്യം സങ്കടം ഉണ്ടാക്കിയെങ്കിലും കാരണം അറിഞ്ഞതോടെ താരത്തിന് സല്യൂട്ട് അടിയ്ക്കുകയാണ് ആരാധകര്‍. തന്റെ നീണ്ട മുടിയില്‍ നിന്നും 12 ഇഞ്ച് മുടിയാണ് അനു മുറിച്ചത്. ക്യാന്‍സര്‍ പെഷ്യന്സിന് വേണ്ടി മുടി ഡോണെറ്റ് ചെയ്തതാണ് എന്നാണ് താരം അറിയിച്ചത്.
തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചാണ് അനു മുടി ഡൊണേറ്റ് ചെയ്തത്. ഇതെനിക്ക് ദൈവം തന്നതാണ്, ഞാനിത് കൈമാറുന്നുവെന്നായിരുന്നു ഹെയര്‍ ഡൊണേറ്റ് ചെയ്യുമ്പോള്‍ അനു പറഞ്ഞത്. അവര്‍ക്ക് ഇത് നല്കുമ്പോള് നമുക്ക് കിട്ടുന്നൊരു സന്തോഷവും സംതൃപ്തിയുമുണ്ട്.
അതാണ് ഞാനിങ്ങനെയൊരു തീരുമാനമെടുത്തതെന്നും അനു വിശദീകരിക്കുന്നു. അമ്മയുടെ സമ്മതം നേടിയാണ് ഞാന്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്നും അനു കൂട്ടിച്ചേര്‍ത്തു.താരം മുടി മുറിക്കാനുള്ള കാരണം കേട്ട് താരത്തിന് സല്യൂട്ട് അടിയ്ക്കുയാണ് ആരാധകര്‍. നിങ്ങള്‍ വലിയൊരു മനുഷ്യ സ്നേഹിയാണ് എന്നാണ് ആരാധകര്‍ താരത്തിനോട് പറയുന്നത്.
തന്റെ പ്രവര്‍ത്തി ആര്‍ക്കെങ്കിലും പ്രചോദനമാവട്ടെയെന്ന് കരുതിയാണ് യൂട്യൂബ് ചാനലിലൂടെയായി ഇതേക്കുറിച്ച് പറയുന്നതെന്നും അനു പറഞ്ഞിരുന്നു.
Discussion about this post