തന്റെ സ്വന്തം കുഞ്ഞിന്റെ ജീവന് വച്ച് കളിക്കുന്ന ഒരു അമ്മയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഒന്‍പതാം നിലയില്‍ വീണ തുണിയെടുക്കാന്‍ പത്താം നിലയില്‍ നിന്ന് മകനെ ബെഡ്ഷീറ്റില്‍ കെട്ടിയിറക്കിയ അമ്മയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഹരിയാനയിലെ ഫരീദാബാദിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.
ഒന്‍പതാം നിലയിലെ ബാല്‍ക്കണിയില്‍ വീണ തുണി എടുക്കാന്‍ പത്താം നിലയില്‍ നിന്ന് മകനെ അമ്മ ബെഡ്ഷീറ്റില്‍ കെട്ടിയിറക്കുകയായിരുന്നു.സെക്ടര്‍ 82ലെ സൊസൈറ്റിലെ ഫ്ലാറ്റിലാണ് സംഭവം നടന്നത്. സമീപ കെട്ടിടത്തില്‍ നിന്ന് എടുത്ത ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ബെഡ്ഷീറ്റില്‍ കെട്ടി മകനെ മുകള്‍ നിലയിലേക്ക് വലിച്ചുകയറ്റുന്നത് ദൃശ്യത്തില്‍ കാണാവുന്നതാണ്. മുകളിലേക്ക് വലിച്ചുകയറ്റുമ്പോള്‍ കുട്ടിയുടെ കയ്യില്‍ പച്ചനിറത്തിലുള്ള വസ്ത്രവും കാണാം.
താഴത്തെ നിലയില്‍ വീണ തുണിയെടുക്കാനായുള്ള വീട്ടുകാരുടെ ഈ അതിസാഹസത്തിന്റെ വീഡിയോ വൈറലായതോടെ ഈ അമ്മയ്ക്ക് എതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
സ്വന്തം കുഞ്ഞിന്റെ ജീവനേക്കാള്‍ വലുതാണോ ഒരു തുണി എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇവര്‍ക്ക് എതിരെ കേസ് എടുക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.
Cannot believe this…
Apparently boy was sent from a 10th floor balcony to a floor below to pick clothes. And like this 😡 #Faridabad pic.twitter.com/ZzHn90zynJ— Kirandeep (@raydeep) February 12, 2022
Discussion about this post