എന്നും വാര്‍ത്തകളില്‍ ഇടം നേടുന്ന നടനാണ് ബാല. സിനിമ ജീവിതവും വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ നടന് ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് ബാല.
ഉണ്ണി മുകുന്ദന് നിര്‍മ്മിച്ച് ഉണ്ണി മുകുന്ദന് നായകനായി അഭിനയിച്ച ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തില്‍ ബാലയും അഭിനയിച്ചിരുന്നു. ഈ ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം തരാതെ ഉണ്ണിമുകുന്ദന് പറ്റിച്ചുവെന്നാണ് ബാല ആരോപിക്കുന്നത്.
ഈ ചിത്രത്തില്‍ പ്രതിഫലം പോലും തരാതെ ഉണ്ണി മുകുന്ദന് എല്ലാവരെയും പറ്റിക്കുകയായിരുന്നുവെന്ന ഗുരുതര ആരോപണമാണ് നടന് ഉന്നയിച്ചിരിക്കുന്നത്. ഫില്‍മിബീറ്റ് മലയാളത്തിന് നല്കിയ അഭിമുഖത്തിലാണ് ബാലയുടെ വെളിപ്പെടുത്തല്‍.
സംവിധായകന് അടക്കമുള്ളവരെ പറ്റിച്ച ഉണ്ണിമുകുന്ദന് സ്ത്രീകള്‍ക്ക് മാത്രം തുക നല്‍കിയെന്നും ബാല പറയുന്നു.സിനിമയില്‍ അഭിനയിച്ചതിന് തനിക്കോ, സംവിധായകന് അനൂപ് പന്തളത്തിനോ, മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കോ പ്രതിഫലമൊന്നും നല്‍കിയില്ലെന്നാണ് ബാലയുടെ ആരോപണം.
ഒപ്പം നടിമാര്‍ക്കുള്ള തുക കൃത്യമായി നല്‍കിയെന്നും പറയുന്നു. സിനിമയുടെ ക്യാമറമാനുമായി നേരിട്ട് ഫോണില്‍ സംസാരിച്ചാണ് ബാല ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ ടെക്നീഷ്യന്മാരെയും കൊണ്ട് പണിയെടുപ്പിച്ചിട്ട് അവര്‍ക്ക് കാശ് കൊടുത്തില്ല. എന്നിട്ട് അവന് ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ കൊടുത്ത് ഒരു കാറ് വാങ്ങി. ഉണ്ണി മുകുന്ദന് ചെറിയൊരു പയ്യനാണ്. ഇങ്ങനെ ചതിക്കാന്‍ പാടില്ല എന്നും ബാല പറഞ്ഞു.ഞാന്‍ വിചാരിച്ച ക്യാരക്ടറല്ല ഉണ്ണി മുകുന്ദന്റേത് എന്നും ബാല പറയുന്നു.
എനിക്ക് ഒരു പൈസയും വേണ്ട, സിനിമയ്ക്ക് വേണ്ടി ബുദ്ധിമുട്ടിയ ബാക്കി എല്ലാവര്ക്കും പ്രതിഫലം കൊടുക്കണമെന്നും ബാല പറഞ്ഞു. പിന്നെ ഞാന്‍ അറിഞ്ഞ വിവരം വെച്ച് ആ സിനിമയിലുണ്ടായിരുന്ന സ്ത്രീകള്‍ക്കെല്ലാം കാശ് കൊടുത്തിട്ടുണ്ടെന്നാണ് എന്നും ബാല പറയുന്നു.സ്ത്രീകള്‍ക്ക് മാത്രമല്ല പൈസ കൊടുക്കേണ്ടത്. അതിന് വേറെ അര്‍ഥമുണ്ടെന്നും നടന് പറയുന്നു.
Discussion about this post