വിവാദങ്ങളുടെ കളിത്തോഴനാണ് തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ. താരത്തിന്റെ പ്രവര്‍ത്തിയും പരാമര്‍ശങ്ങളും എന്നും വിവാദമായി മാറാറുണ്ട്. സെല്‍ഫി എടുത്തതിന് ആരാധകനെ തല്ലിയതും അങ്കില് എന്ന് വിളിച്ചതിന് യുവ നടനോട് അപമര്യാദയായി പെരുമാറിയതും എല്ലാം അടുത്ത് ഇടയ്ക്ക് നടന്ന വിവാദങ്ങളായിരുന്നു.
ഇപ്പോള്‍ ഓസ്കാര്‍ ജേതാവ് എ.ആര് റഹ്മാനെതിരെയും ഭാരതത്തിന്റെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരത രത്നക്കെതിരെയും നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായിരിക്കുന്നത്. ഒരു പ്രാദേശിക ചാനലിന് നല്കിയ അഭിമുഖത്തിലാണ് ബാലകൃഷ്ണ റഹ്മാനെയും ഭാരതരത്നത്തെയും അപമാനിച്ചത്.
അവാര്‍ഡുകളെ കുറിച്ചുള്ള അവതാരികയുടെ ചോദ്യത്തിനായിരുന്നു ബാലയ്യയുടെ വിവാദ മറുപടി. ഈ അവാര്‍ഡുകളെല്ലാം എന്റെ കാലിന് തുല്യമാണ്. തെലുങ്ക് സിനിമയ്ക്ക് എന്റെ കുടുംബം നല്കിയ സംഭാവനയ്ക്ക് തുല്യമല്ല ഒരു അവാര്‍ഡും. എ.ആര് റഹ്മാന് എന്ന് വിളിക്കുന്ന ഒരാള്‍ ഓസ്കാര്‍ അവാര്‍ഡ് നേടിയതായും ഞാന്‍ കേട്ടു. റഹ്മാന് ആരാണെന്ന് എനിക്കറിയില്ല.
ഭാരതരത്ന ഒക്കെ എന്റെ അച്ഛന് എന്‍.ടി.ആറിന്റെ കാല് വിരലിലെ നഖത്തിന് തുല്യമാണ്. എന്റെ അച്ഛനോ കുടുംബമോ അല്ല അവാര്‍ഡുകളാണ് മോശം എന്നായിരുന്നു ബാലയ്യയുടെ വാക്കുകള്‍.
ടൈറ്റാനിക്ക്, അവതാര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ചെയ്ത ഹോളിവുഡ് സംവിധായകന് ജെയിംസ് കാമറൂണിനോടാണ് ബാലകൃഷ്ണ സ്വയം താരതമ്യപ്പെടുത്തിയിരിക്കുന്നത്. വര്‍ഷങ്ങളായി ഷൂട്ടിംഗ് നീട്ടുന്ന ജെയിംസ് കാമറൂണില്‍ നിന്ന് വ്യത്യസ്തനാണ് താനെന്നും ബാലയ്യ പറഞ്ഞു.
കാമറൂണില്‍ നിന്ന് വ്യത്യസ്തമായി എന്റെ ഷൂട്ടിംഗ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ സിനിമകള്‍ നിര്‍മ്മിക്കാനും കൂടുതല്‍ ഹിറ്റുകള്‍ നേടാനാകുമെന്നും ഞാന്‍ വിശ്വസിക്കുന്നു. അതാണ് തന്റെ പ്രവര്‍ത്തന രീതിയെന്നും ബാലകൃഷ്ണ പറയുന്നു.
How can a senior actor like #Balakrishna talk about Indian legend #ARRahman? Will people accept if a similar thing is being spoken by a Tamil actor on #Rajamouli? pic.twitter.com/ILMPDvjsVe
— Troll Cinema ( TC ) (@Troll_Cinema) July 20, 2021
Discussion about this post