മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഹണി റോസ്. വിനയന് ചിത്രം ബോയ് ഫ്രണ്ടിലൂടെ സിനിമ അരങ്ങേറ്റം കുറിച്ച താരം നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.
മലയാളം കൂടാതെ തമിഴ് തെലുങ്ക് ചിത്രങ്ങളില്‍ താരംഅഭിനയിച്ചിരുന്നു. സൗത്ത് ഇന്ത്യ മുഴുവന്‍ ആരാധകരെ സമ്പാദിച്ച് താരത്തിന് തമിഴ്നാട്ടില്‍ താരത്തിന്റെ പേരില്‍ ഒരു അമ്പലം തന്നെയുണ്ട്.
വീരസിംഹ റെഡി എന്ന ചിത്രമാണ് താരത്തിന്റേതായി എത്തിയ പുതിയ ചിത്രം. തെലുങ്കില്‍ ഒരുങ്ങിയ ചിത്രത്തില്‍ ബാലയ്യ ആയിരുന്നു നായകന്. ശ്രുതി ഹാസന് ആയിരുന്നു സിനിമയില്‍ നായിക.
സംക്രാന്തി റിലീസ് ആയി എത്തിയ ചിത്രം മികച്ചും പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ബോക്സ് ഓഫീസില്‍ വന്‍കുതിപ്പാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.
ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന പ്രൊമോഷന് പരുപാടിയുടെ വീഡിയോ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു.
ഹണി റോസിനെ വേദിയിലേക്ക് വിളിച്ചപ്പോള്‍ ചൂണ്ടുകൊണ്ട് അശ്ലീല ആംഗ്യം കാണിക്കുന്ന ബാലയ്യയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ വലിയ വിമര്‍ശനം ബാലയ്യക്ക് എതിരെ എത്തിയിരുന്നു.
ഇയാള്‍ ഇത്ര സ്ത്രീ വിരുദ്ധന്‍ ആയിരുന്നോ എന്നായിരുന്നു വിമര്‍ശനം. ഹണിയെ അപമാനിച്ച ഇയാളുടെ സിനിമകള്‍ ഇനി കാണരുത് എന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇത് കടുത്ത സ്ത്രീവിരുദ്ധ തന്നെയാണ് എന്നും ഇയാള്‍ മാപ്പു പറയണം എന്നുമാണ് ഹണി ആരാധകര്‍ പറയുന്നത്. അതേസമയം ബാലയ്യയെ പിന്തുണച്ച് ആരാധകര്‍ എത്തുകയാണ്.
ഹണി റോസ് ബാക്ക് കാണിച്ച് പ്രലോഭിച്ചത് കൊണ്ടാണ് ബാലയ്യ അണ്ണന് അങ്ങനെ കാണിച്ചത്. അതുകൊണ്ട് പ്രേരണ കുറ്റത്തിന് ഹണി റോസിന് എതിരെ കേസ് എടുക്കണം എന്നാണ് ബാലയ്യ ആരാധകര്‍ പറയുന്നത്.
Discussion about this post