മലയാളത്തിലെ സൂപ്പര്‍താരമാണ് ദുല്‍ഖര്‍. മലയാളം കൂടെതാ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി താരം നിരവധി സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. നിരവധി ആരാധകരാണ് താരത്തിനുള്ളത്.
പ്രിയതാരത്തിന്റെ പുതിയ വിശേഷം കേട്ട് ത്രില്ലടിച്ചിരിക്കുകയാണ് ആരാധകര്‍. ഇന്‍സ്റ്റഗ്രാമില്‍ പത്ത് മില്യണ്‍ ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്മാന്. ദുല്‍ഖര്‍ തന്നെയാണ് ഈ സന്തോഷ വിവരം ആരാധകരെ അറിയിച്ചത്.
എന്റെ ചിന്തകളും പോസ്റ്റുകളും സഹിക്കുന്ന നിങ്ങള്‍ ഓരോരുത്തരോടും സ്നേഹം എന്ന് പത്ത് മില്യണ്‍ ആരാധകരെ സ്വന്തമാക്കിയ സന്തോഷം പങ്കുവച്ച് ദുല്‍ഖര്‍ കുറിച്ചു.
മലയാള താരങ്ങളില്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും അധികം ഫാന്‍ ഫോളോവേഴ്സ്് ഉള്ള താരമായി മാറിയിരിക്കുകയാണ് ദുല്‍ഖര്‍.അതേസമയം മലയാളത്തിലെ സൂപ്പര്‍ താരങ്ങളെ എല്ലാം കടത്തി വെട്ടിയാണ് ദുല്‍ഖറിന്റെ കുതിപ്പ്.
മമ്മൂട്ടിക്കും മോഹന്‍ലാലിനും ദുല്‍ഖറിനുള്ള ആരാധകരുടെ എണ്ണത്തിന്റെ പകുതി പോലുമില്ല. മോഹന്‍ലാലിന് 4.4 മില്യണ്‍ ഫോളോവേഴ്സും മമ്മൂട്ടിക്ക് 3 മില്യണ്‍ ഫോളോവേഴ്സുമാണ് ഉള്ളത്.
മലയാളം കൂടാതെ മറ്റ് ഭാഷകളില്‍ കൂടി അഭിനയിച്ച് തുടങ്ങിയതോടെയാണ് ദുല്‍ഖറിന് ആരാധകരുടെ എണ്ണം വര്‍ധിച്ചത്. അതേസമയം ഹേയ് സിനാമികയാണ് ദുല്‍ഖറിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ബ്രിദ്ധ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികമാരായി എത്തുന്നത് കാജല്‍ അഗര്‍വാളും അഥിതി റാവുവുമാണ്.
Discussion about this post