ഇന്ത്യ മുഴുവന്‍ ആരാധകരുള്ള മലയാള യുവതാരമാണ് ദുല്‍ഖര്‍ സല്മാന്. മലയാളത്തിന്റെ ഏക പാന്‍ ഇന്ത്യന്‍ സ്റ്റാറാണ് ഡിക്യൂ. മലയാളം, തമിഴ്,തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ അഭിനയിച്ചിട്ടുള്ള ദുല്‍ഖറിന് ഇന്ത്യ മുഴുവന്‍ ആരാധകരുണ്ട്.
പത്ത് വര്‍ഷം കൊണ്ട് ഏതൊരു നടനും മോഹിക്കുന്ന വളര്‍ച്ചയാണ് ദുല്‍ഖര്‍ തന്റെ കരിയറില്‍ കാഴ്ചവച്ചത്. ഈ വര്‍ഷം ഇറങ്ങിയ നാല് ചിത്രങ്ങളും നാല് ഭാഷകളിലായി ചെയ്ത ഏക ഇന്ത്യന്‍ താരമാണ് ദുല്‍ഖര്‍.
മലയാളം, തമിഴ്,തെലുങ്ക്, ഹിന്ദി ഭാഷകളിലായിട്ടായിരുന്നു ദുല്‍ഖറിന്റെ ഈ വര്‍ഷത്തെ റിലീസുകള്‍ എത്തിയത്. തെലുങ്ക് ചിത്രം സീതാരാമവും ഹിന്ദി ചിത്രം ചുപുമാണ് ദുല്‍ഖറിന്റെതായി റിലീസ് ചെയ്ത പുതിയ ചിത്രങ്ങള്‍.
കിങ് ഓഫ് കൊത എന്ന മലയാളം ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് ദുല്‍ഖറിപ്പോള്‍. എന്നാല്‍ ഇപ്പോഴിത ദുല്‍ഖറിനെ കുറിച്ച് നടന് ഷൈന്‍ ടോം ചാക്കോ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മലയാളികളുടെ പ്രിയതാരമായ ദുല്‍ഖറിന് മലയാളം വായിക്കാന്‍ അത്ര നന്നായി അറിയില്ല എന്നാണ് ഷൈന്‍ പറയുന്നത്. ദുല്‍ഖറിന് അത്ര നന്നായി മലയാളം വായിക്കാന്‍ അറിയില്ല, പുള്ളിക്ക് മലയാളം അത്ര ഈസിയല്ല.വായിക്കാന്‍ നല്ല ബുദ്ധിമുട്ടുണ്ട് എന്നാണ് ഷൈന്‍ പറയുന്നത്.
മൈല്‍ സ്റ്റോണ്‍ മേക്കേഴ്സ് എന്ന ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഷൈന്‍ ഇക്കാര്യം പറഞ്ഞത്.മമ്മൂട്ടിയുടെ അത്രയും ദുല്‍ഖര്‍ സംസാരിക്കില്ല. ദുല്‍ഖര്‍ കുറച്ച് ഷൈ ആണ്, മമ്മൂട്ടിയുടെ അത്രയും സംസാര പ്രിയനല്ല.
ദുല്‍ഖറിന് അത്ര നന്നായി മലയാളം വായിക്കാന്‍ അറിയില്ല, പുള്ളിക്ക് മലയാളം അത്ര ഈസിയല്ല.വായിക്കാന്‍ നല്ല ബുദ്ധിമുട്ടുണ്ട്. എന്നാല്‍ എല്ലാ ഭാഷയും ദുല്‍ഖര്‍ കൈകാര്യം ചെയ്യുമെന്നും ഷൈന്‍ പറഞ്ഞു.
ഷൈനിന്റെ തുറന്ന് പറച്ചിലിന് പിന്നാലെ ദുല്‍ഖറിന് എതിരെ വിമര്‍ശനം ഉന്നയിക്കുകയാണ് ദുല്‍ഖറിന്റെ വിമര്‍ശകര്‍. മലയാളി ആയിരുന്നിട്ടും മലയാളം വായിക്കാന്‍ അത്രയും നന്നായി അറിയില്ല എന്ന് പറയുന്നതിനോട് പുച്ഛം തോന്നുന്നുവെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
മലയാളിയായ താങ്കള്‍ക്ക് മലയാളം വായിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് പറയുന്നത് വളരെ മോശമാണ്.മലയാളത്തിന്റെ താരമായിരിക്കുമ്പോള്‍ മലയാളം വായിക്കാന്‍ അറിയണം എന്നാണ് ഇവര്‍ പറയുന്നത്.
പുറത്ത് നിന്ന് വരുന്ന താരങ്ങള്‍ മലയാളം വായിക്കാനും എഴുതാനും പഠിക്കുന്നു, എന്നിട്ട് നിങ്ങള്‍ക്ക് അതിന് സാധിക്കുന്നില്ല എന്ന് പറഞ്ഞാല്‍ പുച്ഛം തോന്നുന്നുവെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
എന്നാല്‍ താരത്തിനെ ആരാധകര്‍ പിന്തുണയ്ക്കുകയാണ്. മലയാളം അത്ര നന്നായി അറിയാത്തത് അത്രക്കും വലിയ തെറ്റ് അല്ല എന്നാണ് ആരാധകര്‍ പറയുന്നത്.
വിദേശ രാജ്യങ്ങളില്‍ പഠിച്ചത് കൊണ്ടാണ് ദുല്‍ഖറിന് മലയാളം അത്ര വശമില്ലാതെ ആയത്. ഡിക്യൂ മലയാളം വായിക്കാന്‍ പഠിക്കാന്‍ പരിശ്രമിക്കുന്നുണ്ട്. പഠിക്കാന്‍ ശ്രമം നടത്തുന്നതിനാല്‍ ദുല്‍ഖറിനെ വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നാണ് ആരാധകര്‍ പറയുന്നത്.
Discussion about this post