സുരേഷ് ഗോപിയുടെ തിരിച്ചു വരവ് എന്ന് വിശേഷിപ്പിക്കാന്‍ പറ്റിയ ചിത്രമായിരുന്നു അനൂപ് സത്യന് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രം. ശോഭനയും സുരേഷ് ഗോപിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം നിര്‍മ്മിച്ചത് നടന് ദുല്‍ഖര്‍ സല്‍മാനായിരുന്നു. ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ ചിത്രത്തെ കുറിച്ച് സുരേഷ് ഗോപി നടത്തിയ ഒരു വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. കഥ ഇഷ്ടപെട്ടുവെങ്കിലും താന്‍ സിനിമയില്‍ വരരുത് എന്ന് ചിന്തിക്കുന്നവര്‍ കാരണം ചെയ്യുന്നില്ല എന്ന് പറഞ്ഞ സിനിമയാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രം എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
ചിത്രത്തില്‍ അഭിനയിക്കാന്‍ തനിക്ക് പ്രൊഡ്യൂസര്‍ അഡ്വാന്‍സ് തന്നില്ലെന്നും രണ്ട് ദിവസത്തെ ഷൂട്ടിങ്ങ് കഴിഞ്ഞപ്പോള്‍ അനൂപ് സത്യനാണ് സ്വന്തം കൈയ്യില്‍ നിന്നും 10,000 രൂപ അഡ്വാന്‍സ് തന്നിട്ട്, സര് കയ്യില്‍ ഇപ്പോള്‍ ഇതേ ഒള്ളൂ എന്ന് അറിയിച്ചത് എന്നുമാണ് സുരേഷ് ഗോപി പറയുന്നത്. അത് മതി എന്നുപറഞ്ഞിട്ടാണ് വരനെ ആവശ്യമുണ്ട് പൂര്‍ത്തിയാക്കുന്നത് എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഞാന്‍ സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്നും താരം പറയുന്നു.
എന്നാല്‍ താരത്തിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ദുല്‍ഖര്‍ അങ്ങനെയുള്ള ഒരു വ്യക്തിയല്ല എന്നാണ് ആരാധകര്‍ പറയുന്നത്. സുരേഷ് ഗോപിയെ ഒഴിവാക്കാന്‍ ദുല്‍ഖര്‍ ശ്രമിക്കില്ല, അഡ്വാന്‍സ് തരാതിരിക്കുന്ന ഒരു വ്യക്തിയല്ല ദുല്‍ഖര്‍ എന്നും ആരാധകര്‍ പറയുന്നു. സംഭവത്തില്‍ സുരേഷ് ഗോപിക്ക് എന്തോ തെറ്റിദ്ധാരണ സംഭവിച്ചതാകാനാണ് വഴിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു സുരേഷ് ഗോപിയുടെ വെളിപ്പെടുത്തല്‍. സുരേഷ് ഗോപി പറഞ്ഞത്-താന്‍ ആദ്യം വരനെ ആവശ്യമുണ്ട് എന്ന സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചതാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്. കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് ചിത്രം ഇഷ്ടമായതാണ്. എന്നാല്‍ ശോഭനയുടെ ഡേറ്റ് കിട്ടാത്തതിനാല്‍ ചിത്രം നീണ്ടു പോവുകയായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞാണ് ശോഭന ഡേറ്റ് നല്‍കുന്നത്.
എന്നാല്‍ കേരളത്തിലേക്ക് യാത്ര ചെയ്യാന്‍ പറ്റില്ല, ഷൂട്ടിങ്ങ് ചെന്നൈയില്‍ വേണം എന്നൊക്കെ അവര്‍ക്ക് നിബന്ധനയുണ്ടായിരുന്നു. ഇതേതുടര്‍ന്ന്
ചെന്നൈയിലെ സെറ്റിലേക്ക് പോകാന്‍ തീരുമാനിച്ച ദിവസം രാവിലെ എന്റെ വീട്ടില്‍ ഒരു സന്ദര്‍ശകനെത്തി. അദ്ദേഹം ഒരു കാര്യം പറഞ്ഞു, അതുകേട്ട് അതിയായ വിഷമം തോന്നി. ഇതോടെ ഈ സിനിമയില്‍ അഭിനയിക്കേണ്ട എന്ന് തീരുമാനിച്ചു.
ഈ വിഷമത്തില്‍ ബുക്ക് ചെയ്ത വിമാന ടിക്കറ്റും കാന്‍സല്‍ ചെയ്തു. അനൂപ് സത്യനെ വിളിച്ച് താന്‍ ഈ സിനിമയില്‍ അഭിനയിക്കില്ലെന്നും വരുന്നില്ലെന്നും അറിയിച്ചു. എന്നാല്‍ അനൂപ് എന്നോട് ഒരു കാര്യം പറഞ്ഞു, സര് വന്നില്ലെങ്കില്‍ ഈ സിനിമ ഞാന്‍ ചെയ്യില്ല. ഇത് മുടങ്ങിയാല്‍ അതിന്റെ പാപം ഞാന്‍ സാറിന്റെ മുകളിലില്‍ ഇടും. സാര്‍ ഇല്ലെങ്കില്‍ ശോഭന മാഡത്തിന്റെ ഡേറ്റും എനിക്ക് വേണ്ട എന്ന്.
അനൂപിന്റെ ഈ വാക്കുകള്‍ സിനിമ ചെയ്യുന്നില്ല എന്ന എന്റെ തീരുമാനം മാറ്റുകയായിരുന്നു. ആ വാക്കുകള്‍ എന്റെ മനസില്‍ കൊണ്ടു. ഇതോടെ സിനിമ ചെയ്യുന്നില്ല എന്ന എന്റെ തീരുമാനം ഞാന്‍ മാറ്റി. വീട്ടില്‍ വന്ന ആ സന്ദര്‍ശകനോട് നിങ്ങള്‍ നിങ്ങളുടെ കാര്യം ചെയ്യൂ എന്ന് പറഞ്ഞ് ഞാന്‍ ചെന്നൈയ്ക്ക് പോരുകയായിരുന്നുവെന്നും സുരേഷ് ഗോപി പറയുന്നു.
അപ്പോഴും എനിക്ക് അഡ്വാന്‍സ് ഒന്നും തന്നിരുന്നില്ല. രണ്ട് ദിവസത്തെ ഷൂട്ടിങ്ങ് കഴിഞ്ഞപ്പോള്‍ അനൂപ് സത്യനാണ് സ്വന്തം കൈയ്യില്‍ നിന്നും 10,000 രൂപ അഡ്വാന്‍സ് തന്നിട്ട്, സര് കയ്യില്‍ ഇപ്പോള്‍ ഇതേ ഒള്ളൂ എന്ന് അറിയിച്ചു. അത് മതി എന്നുപറഞ്ഞിട്ടാണ് വരനെ ആവശ്യമുണ്ട് പൂര്‍ത്തിയാക്കുന്നത് എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ഞാന്‍ സിനിമ ചെയ്യരുതെന്ന് ആഗ്രഹിക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്നും താരം പറയുന്നു.
അതേസമയം ആരാണ് ആ സന്ദര്ശകന് എന്നും സുരേഷ് ഗോപിയോട് ആരാധകര്‍ ചോദിക്കുന്നുണ്ട്. പേര് പറയൂവെന്നാണ് ആരാധകര്‍ പറയുന്നത്. എന്തിനാണ് ഒളിച്ചു വയ്ക്കുന്നത് എന്നും ആരാധകര്‍ ചോദിക്കുന്നു.
Discussion about this post