ബോളിവുഡിലും തെന്നിന്ത്യയിലും സജീവമായ നടിമാരില്‍ ഒരാളാണ് ഇല്യാന ഡിക്രൂസ്. ഇന്ത്യന്‍ സിനിമ പ്രേമികളുടെ ഇഷ്ട നടിമാരില്‍ ഒരാളാണ് ഇല്യാന ഡിക്രൂസ്. താരത്തിന് നിരവധി ആരാധകരുമുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരമാണ് ഇല്യാന ഡിക്രൂസ്.
തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന താരങ്ങളില്‍ ഒരാളാണ് ഇല്യാന ഡിക്രൂസ്. താരത്തിന്റെ പോസ്റ്റുകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
ജീവിതത്തിലെ സന്തോഷങ്ങള്‍ പതിവായി പങ്കുവയ്ക്കുന്ന താരത്തിന് 15 മില്യണ്‍ ഫോളോവേഴ്സ് ആണ് ഇന്‍സ്റ്റാഗ്രാമില്‍ ഉള്ളത്. ഇപ്പോഴിത തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ആരാധകരുമായി പങ്കുവച്ച് എത്തിയിരിക്കുകയാണ് നടി.താന്‍ അമ്മയാകുന്നു എന്ന് അറിയിക്കുകയാണ് നടി.
ചില പ്രതീകാത്മക ചിത്രങ്ങള്‍ക്കൊപ്പമാണ് താന്‍ അമ്മയാകുന്ന കാര്യം നടി അറിയിക്കുന്നത്. എന്റെ ലിറ്റില്‍ ഡാര്‍ലിങ് എത്തുന്നു. കുഞ്ഞിനെ കാണാന്‍ കൊതിയോടെ കാത്തിരിക്കുകയാണെന്നും ഇല്യാന കുറിക്കുന്നു.
നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. അതേസമയം ആരാണ് കുട്ടിയുടെ അച്ഛന് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
View this post on Instagram
താരം വിവാഹം കഴിച്ചതാണോ, ആരെയാണ് വിവാഹം കഴിച്ചത് എന്ന കാര്യം ഔദ്യോഗികമായി നടി വെളിപ്പെടുത്തിയിട്ടില്ല.അതുകൊണ്ട് കുട്ടിയുടെ അച്ഛന് ആരാണ് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
‘ഏറ്റവും മികച്ച ഭര്‍ത്താവ്’ എന്ന് കുറിച്ച് ഇല്യാന പങ്കുവെച്ച പോസ്റ്റിന് പിന്നാലെ ഫോട്ടോഗ്രാഫര്‍ ആന്‍ഡ്ര്യൂ നീബോണുമായി വിവാഹ ബന്ധത്തിലാണെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ വന്നിരുന്നു. ഇതിനോട് നടി പ്രതികരിച്ചില്ല.
ശേഷം 2019ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇല്യാനയും നടി കത്രീന കൈഫിന്റെ സഹോദരന് സെബാസ്റ്റ്യനും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുതിയ വിശേഷത്തിനൊപ്പം ചര്‍ച്ചയാകുന്നത്.
അതേസമയം സ്വന്തം ശരീരത്തെ കുറിച്ച് ആകുലപ്പെടുന്ന ബോഡി ഡിസ്മോര്‍ഫിക് ഡിസോര്‍ഡര്‍ എന്ന അവസ്ഥയിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്നും ആത്മഹത്യാ പ്രവണത തനിക്കുണ്ടായിരുന്നെന്നും ഇല്യാന 2017-ല്‍ വെളിപ്പെടുത്തിയിരുന്നു.
താരത്തിന്റെ ശരീര ഭാരം കൂടിയത് വാര്‍ത്തയായ സാഹചര്യത്തിലാണ് തന്റെ മാനസിക പ്രശ്നത്തെ കുറിച്ച് ഇല്യാന മനസുതുറന്നത്.
Discussion about this post