മലയാള സിനിമയിലൂടെ അഭിനയം ആരംഭിച്ച് സൗത്ത് ഇന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് മഞ്ജിമ മോഹൻ.
തമിഴിൽ നിരവധി സിനിമകളിലാണ് മഞ്ജിമ അഭിനയിച്ചിട്ടുള്ളത്. സൗത്ത് ഇന്ത്യയിൽ ഏറെ ആരാധകരുള്ള താരത്തിന്റെ വിവാഹം കഴിഞ്ഞ ദിവസം ആയിരുന്നു നടന്നത്.
തമിഴ് നടൻ ഗൗതം കാർത്തിക് -നെ ആയിരുന്നു മഞ്ജിമ വിവാഹം കഴിച്ചത്.വിവാഹ ദൃശ്യങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.
ആരാധകര്‍ ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രങ്ങള്‍ വൈറലായതോടെ വലിയ തോതിലുള്ള ബോഡി ഷെയിമിങ്ങ് ആക്ഷേപങ്ങളാണ് മഞ്ജിമയ്ക്ക് നേരിടേണ്ടി വന്നത്.
താരത്തിന്റെ ശരീരത്തെ കളിയാക്കുന്ന നിരവധി കമന്റുകൾ കല്യാണ ഫോട്ടോയ്ക്ക് താഴെ എത്തിയിരുന്നു. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് താരം.
ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു മഞ്ജിമയുടെ പ്രതികരണം.
മറ്റുള്ളവര്‍ തന്റെ ശരീരത്തെ പറ്റി വ്യാകുലപ്പെടുന്നത് എന്തിനാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് മഞ്ജിമ പറഞ്ഞു. വിവാഹദിവസം പോലും ബോഡിഷെയിമിങ്ങ് നേരിടേണ്ടി വന്നു എന്നാണ് മഞ്ജിമ പറയുന്നത്.
എന്റെ ശരീരത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. ഭാരം കുറയ്ക്കണമെന്ന് തോന്നിയാല്‍ എനിക്ക് അത് സാധിക്കുമെന്നും എനിക്കറിയാം. എന്റെ ജോലിയുമായി ബന്ധപ്പെട്ട് എനിക്ക് ശരീരഭാരം കുറയ്ക്കേണ്ടി വന്നാല്‍ ഞാന്‍ അതു ചെയ്യുക തന്നെ ചെയ്യും.
ഇതൊക്കെ എന്നെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്. മറ്റുള്ളവര്‍ അതോര്‍ത്ത് ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും മഞ്ജിമ പറയുന്നു. താരത്തിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
അതേസമയം വലിയ രീതിയില്‍ ബോഡി ഷെയിമിങിന് ഇരയാകുന്ന താരമാണ് നടി മഞ്ജിമ മോഹന്‍. തടി കൂടിയതോടെയാണ് താരത്തിന് എതിരെ ബോഡി ഷെയിമിങ് ആരംഭിച്ചത്.
എന്നാൽ ബോഡി ഷൈമിങ് അതിരു കടന്നതോടെ താരം പ്രതികരിക്കുകയായിരുന്നു.
അതേസമയം പ്രണയ വിവാഹമായിരുന്നു മഞ്ജിമയുടെയും ഗൗതം കാര്‍ത്തിക്കിന്റെയും. ഒരുമിച്ച് അഭിനയിച്ച സിനിമയില്‍ നിന്നുള്ള പരിചയം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. വിവാഹ ദിനത്തില്‍ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് എത്തിയത്.
Discussion about this post