നടി മൈഥിലി വിവാഹിതയായി. ആര്‍ക്കിടെക്റ്റായ സമ്പത്താണ് വരന്. വ്യാഴാഴ്ച രാവിലെ ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
ഇന്ന് വൈകിട്ട് കൊച്ചിയില്‍ വച്ച് സിനിമാസുഹൃത്തുക്കള്‍ക്കായി റിസപ്ഷന് നടത്തും. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം.
ബ്രെറ്റി ബാലചന്ദ്രന് എന്നാണ് മൈഥിലിയുടെ യഥാര്‍ഥ പേര്. പത്തനംത്തിട്ട കോന്നി സ്വദേശിയാണ്. കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, നല്ലവന്‍, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നന്, വെടിവഴിപാട്, ഞാന്‍, ലോഹം, മേരാ നാം ഷാജി എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.
ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടേതായി ഇനി റിലീസിനൊരുങ്ങുന്നത്. മികച്ചൊരു ഗായിക കൂടിയാണ് താരം. ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായി മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു.
View this post on Instagram
Discussion about this post